Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് സമരം; എം. ജയകൃഷ്ണൻ നിരാഹാരം അവസാനിപ്പിച്ചു, വളർമതി സമരം തുടരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ സമരനേതാവ് എം. ജയകൃഷ്ണൻ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചത്. എന്നാൽ മറ്റൊരു സമരനേതാവായ വളർമതി നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.

സമരവേദിയിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിന് പിന്നാലെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി എം. ജയകൃഷ്ണൻ രംഗത്തെത്തി. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിലെ സാഹചര്യം കണ്ട് മുഖ്യമന്ത്രിക്ക് കണ്ണീർ വരുന്നുണ്ടോയെന്ന് അറിയില്ലെന്നും, അദ്ദേഹം കരയുന്നത് തങ്ങൾക്ക് ഇഷ്ടമല്ലെന്നും ജയകൃഷ്ണൻ പരിഹസിച്ചു. ഉദ്യോഗാർത്ഥികളുടെ ജീവൻ രക്ഷിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജയകൃഷ്ണൻ ആരോപിച്ചു. മുഖ്യമന്ത്രി മുൻകൈയെടുത്ത് ചർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും അതുകൊണ്ട് യാതൊരു ഫലവുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമനങ്ങൾക്ക് തടസ്സം നിൽക്കുന്നത് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ധനവകുപ്പാണെന്നും കഴിഞ്ഞ ദിവസം നടന്ന ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നാടകം മാത്രമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നിരാഹാര സമരം നടത്തുന്ന ഉദ്യോഗാർത്ഥികളോട് തീരുമാനമെടുക്കാൻ ഒരാഴ്ച സമയം ആവശ്യപ്പെടുന്നത് കടുത്ത നീതികേടാണെന്നും ജയകൃഷ്ണൻ പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ പരിഹരിച്ച് നിയമനകാര്യത്തിൽ സർക്കാർ എത്രയും വേഗം തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എം. ജയകൃഷ്ണൻ നിരാഹാരം അവസാനിപ്പിച്ചെങ്കിലും നിയമനമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് സമരം തുടരാനാണ് റാങ്ക് ഹോൾഡേഴ്‌സ് സമിതിയുടെ തീരുമാനം. വളർമതിയുടെ നിരാഹാര സമരം തുടരുന്നതോടെ സമരവേദിയിലെ പ്രതിഷേധം കൂടുതൽ ശക്തമാകുമെന്നാണ് സൂചന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix