ദുബായ് : പ്രവാസി വിഷയങ്ങളിൽ യുഡിഎഫ് സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി. വിമർശിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാനാണ് മാതൃഭൂമി ന്യൂസിലൂടെ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പ്രവാസികളുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടലും പരിഹാര നടപടികളും വേണമെന്നാണ് സംഘടനയുടെ ആവശ്യം.


