കൊച്ചി: കേരളത്തിൽ നികുതിവരുമാനം വർധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെ വിമർശനവുമായി എംഎൽഎയും മുൻ ധനകാര്യ മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ. മുഖ്യമന്ത്രിയുടെ വാദം ഗീബൽസിയൻ ശൈലിയിലുള്ളതാണെന്ന് അദ്ദേഹം വിമർശിച്ചു. പൂ അറിയാതെ വണ്ട് തേൻ കുടിക്കുന്നതുപോലെ ഖജനാവിലേക്ക് പണമെത്തിയെന്ന വാദം ശിക്കാരി ശംഭുവിന്റെ കഥകളെ ഓർമിപ്പിക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു.
ഒക്ടോബർ മാസത്തിൽ സംസ്ഥാനത്തിന്റെ നികുതിവരുമാനം വർധിക്കാൻ നാല് പ്രധാന കാരണങ്ങളുണ്ടെന്നും കെ.എൻ. ബാലഗോപാൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. നികുതിവരുമാനത്തിലെ വർധനവിന് പിന്നിലെ യഥാർഥ കാരണങ്ങൾ പരിശോധിക്കാതെയാണ് മുഖ്യമന്ത്രിയുടെ അവകാശവാദമെന്നും അദ്ദേഹം വിമർശിച്ചു.


