കിഫ്ബിയെ തകർക്കാൻ ശ്രമം നടക്കുന്നു; രാഷ്ട്രീയ വിരോധത്തിന് കേരളത്തിന്റെ ഭാവി ബലികൊടുക്കരുത്: കെ.എൻ. ബാലഗോപാൽ
കൊല്ലം: കിഫ്ബിയെ പുകമറ സൃഷ്ടിച്ച് തകർക്കാനാണ് ശ്രമം നടക്കുന്നതെന്ന് മുൻ ധനമന്ത്രിയും എംഎൽഎയുമായ കെ.എൻ. ബാലഗോപാൽ. രാഷ്ട്രീയ വിരോധം തീർക്കാൻ കേരളത്തിന്റെ ഭാവി തകർക്കരുതെന്നും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി നിർണായക സംഭാവനയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ഒരു പുതിയ സംവിധാനമല്ലെന്നും നേരത്തേ നിലവിലുണ്ടായിരുന്ന സമ്പ്രദായത്തിന്റെ തുടർച്ചയാണെന്നും ബാലഗോപാൽ വ്യക്തമാക്കി. ലാഭകരമായ പദ്ധതികൾ മാത്രം ഏറ്റെടുക്കണമെന്ന നിലപാട് അംഗീകരിക്കാനാകില്ല. അങ്ങനെയെങ്കിൽ ആശുപത്രികളും ദേശീയപാതകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്നും അദ്ദേഹം […]
Read more