Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LPSTRankHolders

എൽപിഎസ്ടി സമരം; വളര്‍മതി വീണ്ടും ആശുപത്രിയിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നിയമനാവശ്യം ഉന്നയിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർഥി വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് ഇടപെട്ടല്ല ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് വിവരം. അതിനിടെ, സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തൽ വീണ്ടും പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കുമെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി […]
Read more

LPST റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തൽ പൊളിച്ച സംഭവം; പൊലീസ് നടപടിക്കെതിരെ പ്രിയങ്ക ഗാന്ധി, സമരം പുനരാരംഭിച്ച് വളർമതി

തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കിയ നടപടിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിൽ എല്ലാവർക്കുമുണ്ടെന്നും സമരങ്ങൾ അക്രമാസക്തമായാൽ മാത്രമേ പൊലീസ് ഇടപെടേണ്ടതുള്ളൂവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സമാധാനപരമായ പ്രതിഷേധങ്ങൾ തടയരുതെന്നും അവർ വ്യക്തമാക്കി. വയനാട്ടിൽ അന്തരിച്ച പത്മശ്രീ ജേതാവ് ചെറുവയൽ രാമന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. അതേസമയം, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സമരപ്പന്തൽ പൊളിച്ചുനീക്കിയതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വിശദീകരിച്ചു. സമരത്തോട് […]
Read more

LPST റാങ്ക് ഹോൾഡേഴ്സിനെതിരെ വീണ്ടും കേസ്; വളർമതി ഒന്നാം പ്രതി, 25 പേർ കൂടി പട്ടികയിൽ

തിരുവനന്തപുരം: നിയമനത്തിനായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. യുവജന സംഘടനകളുമായി ചേർന്ന് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. സമരസമിതി സെക്രട്ടറി വളർമതിയാണ് കേസിലെ ഒന്നാം പ്രതി. മറ്റ് 25 റാങ്ക് ഹോൾഡേഴ്സിനെയും പ്രതിചേർത്തിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയമനം ആവശ്യപ്പെട്ട് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ നടത്തുന്ന സെക്രട്ടേറിയറ്റ് സമരത്തിന് പ്രതിപക്ഷ കക്ഷികളുടെയും വിവിധ യുവജന സംഘടനകളുടെയും പിന്തുണ ലഭിക്കുന്നതിനിടെയാണ് പുതിയ നടപടി. […]
Read more

സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് സമീപം പ്രതിഷേധ ജാഥ നടത്തിയതിനാണ് നടപടി. തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. സമരസമിതി നേതാവ് വളർമതിയാണ് കേസിലെ ഒന്നാം പ്രതി. എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് വളർമതി തല മുണ്ഡനം ചെയ്തത്. സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന് വളർമതി ആവശ്യപ്പെട്ടു. വിദ്യാർത്ഥി- അധ്യാപക അനുപാതം കുറയ്ക്കണമെന്ന […]
Read more

LPST റാങ്ക് ഹോൾഡേഴ്സ് സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച പരാജയം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന സമരം തുടരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനുമായി സമരസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരാൻ തീരുമാനിച്ചത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്തുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്. എന്നാൽ അധ്യാപക-വിദ്യാർഥി അനുപാതം സംബന്ധിച്ച ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് സമരസമിതി നേതാക്കളുടെ ആരോപണം. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് […]
Read more

മന്ത്രിയുമായുള്ള ചർച്ച വിജയം; LPST റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അവസാനിപ്പിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രണ്ട് മാസത്തെ സമയം വേണമെന്ന മന്ത്രിയുടെ ആവശ്യം ഉദ്യോഗാർഥികൾ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. രണ്ട് മാസത്തിനുള്ളിൽ വിഷയത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സമരസമിതി അറിയിച്ചു. ചർച്ചയ്ക്ക് പിന്നാലെ മന്ത്രി ഷംസുദ്ദീൻ സമര നേതാവ് വളർമതിക്ക് വെള്ളം നൽകിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix