Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wayanad

വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

കൽപ്പറ്റ: അതിതീവ്ര മഴ മുന്നറിയിപ്പിന്റെയും ജില്ലയിൽ തുടരുന്ന കനത്ത മഴയുടെയും പശ്ചാത്തലത്തിൽ വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 34 പ്രകാരമാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ദുരന്ത സാധ്യത നിലനിൽക്കുന്ന ദുർബല പ്രദേശങ്ങളിലെ ഹോംസ്റ്റേകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനവും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിർത്തിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, ട്രക്കിങ് പ്രവർത്തനങ്ങൾ, യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യൽ എന്നിവയ്ക്കും വിലക്ക് ഏർപ്പെടുത്തി. കള്ളാടി–ആനക്കാംപൊയിൽ […]
Read more

വയനാട് മണ്ണിടിച്ചില്‍; അപകട സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു; PWD

കൽപ്പറ്റ: വയനാട് മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് രേഖകൾ. അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് അപകടത്തിന് കാരണമാകാമെന്നും മഴക്കാലത്ത് മണ്ണിടിച്ചിലിനും ചരിവ് തകരുന്നതിനും സാധ്യതയുണ്ടെന്നും വകുപ്പ് നിർദേശിച്ചിരുന്നതായി ജൂൺ 25-ന് നടന്ന അവലോകന യോഗത്തിന്റെ മിനിറ്റ്സിൽ വ്യക്തമാക്കുന്നു. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മഴക്കാലത്ത് സോയിൽ പൈപ്പിങ്, സ്ലോപ്പ് സ്റ്റബിലിറ്റി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അപകടം ഒഴിവാക്കാൻ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ […]
Read more

മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

കൽപ്പറ്റ: വയനാട് മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് റോഡിലേക്ക് പതിക്കുകയായിരുന്നു. ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. കള്ളാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തെ തുടർന്ന് എൻഡിആർഎഫ് സംഘത്തോട് സ്ഥലത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുണ്ടെന്നാണ് വിവരം. അപകടത്തിന്റെ പശ്ചാത്തലത്തിൽ അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. കൂടുതൽ […]
Read more

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്; രണ്ടാം ഘട്ട നിര്‍മ്മാണം മന്ദഗതിയിലെന്ന് ആരോപണം

കൽപറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ രണ്ടാം ഘട്ട നിർമ്മാണം മന്ദഗതിയിലാണെന്ന് ആരോപണം. നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതോടെ പുനരധിവാസം അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണ് ദുരിതബാധിതർ. മഴയ്ക്ക് മുൻപ് വീടുകളിൽ താമസസൗകര്യം ഒരുക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. എന്നാൽ സോൺ അഞ്ചിൽ ഉൾപ്പെടെ നിരവധി വീടുകളുടെ വാർപ്പ്, പ്ലംബിംഗ്, വയറിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. മുമ്പ് രണ്ടായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിച്ചിരുന്നിടത്ത് ഇപ്പോൾ 600 ഓളം പേർ മാത്രമാണ് ജോലിയിൽ തുടരുന്നത്. ഇതോടെ രണ്ടാം […]
Read more

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; വെന്റിലേറ്ററിലായിരുന്ന രോ​ഗി മരിച്ചു

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകിയ ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ (25) ആണ് മരിച്ചത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന സജീവ് കുമാറിനെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. യാത്രാമധ്യേ ചുരത്തിൽ മന്ദംപ്പൊട്ടിക്ക് സമീപം മരം വീണ് റോഡ് തടസ്സപ്പെട്ടതോടെ ആംബുലൻസ് ഏകദേശം ഒരു മണിക്കൂറോളം കുടുങ്ങി. ഇതോടെ […]
Read more

വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണം; പ്രതിഷേധവുമായി സിപിഎം

മാനന്തവാടി: വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പുളിമൂട് ഉന്നതിയിലെ രാജുയാണ് മരണത്തിന് കീഴടങ്ങിയത്. കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. രാജുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സിപിഎം പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അടിയന്തര നടപടികൾ […]
Read more

ബത്തേരി മാര്‍ ബസേലിയോസ് സ്‌കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബത്തേരി: വയനാട് ബത്തേരിയിലെ കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ രണ്ട് കുട്ടികളില്‍ ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇതുവരെ സമാന ലക്ഷണങ്ങള്‍ ഉള്ള 337 വിദ്യാര്‍ഥികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അഞ്ച് കുട്ടികളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചപ്പോൾ രണ്ടുപേരില്‍ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രത്യേക സംഘം കഴിഞ്ഞ ദിവസം സ്‌കൂളിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. സ്‌കൂളിലെ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും […]
Read more

ആംബുലൻസിന് മുന്നിലേക്ക് കാർ ഓടിച്ചുകയറ്റി; ചോദ്യം ചെയ്തതോടെ ആക്രമണം

കൽപ്പറ്റ: രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സിന് നേരെ വയനാട് വെങ്ങപ്പള്ളിയിൽ ആക്രമണം. ആംബുലൻസ് ഡ്രൈവർ ലത്തീഫിനും, രോഗിയുടെ സഹോദരൻ നഫ്‌സീറിനും ആക്രമണത്തിൽ മർദ്ദനമേറ്റു. പ്രതികളെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. വേഗത്തിൽ പോയ ആംബുലൻസിന് മുന്നിലേക്ക് കാറ് ഓടിച്ചുകൊണ്ട് തടസം സൃഷ്ടിച്ചതിനെ ചോദ്യം ചെയ്തതുകൊണ്ടാണ് ആക്രമണം സംഭവിച്ചത്. ആംബുലൻസ് മാനന്തവാടി കോറോത്ത് മുതൽ മേപ്പാടിയിലെ ആശുപത്രിയിലേക്കായിരുന്നു പോകുന്നത്. ആക്രമണത്തിൽ പങ്കാളികളായ സംഘം ക്രൂരമായി ആംബുലൻസിൽ ഉണ്ടായിരുന്നവരെ മർദ്ദിച്ചു.
Read more

മേപ്പാടി കാട്ടാന ആക്രമണം; ജോലി എന്ന ആവശ്യം പരിഗണിക്കുമെന്ന് ടി സിദ്ദിഖ്

മാനന്തവാടി: മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് സഹായവും കുടുംബത്തിലെ ഒരാൾക്ക് താൽക്കാലിക ജോലി നൽകുമെന്നും ടി സിദ്ദിഖ് വ്യക്തമാക്കി. ജെസിയുടെ ഭർത്താവ് ഷാജിയുടെ ചികിത്സ പൂർണമായും ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. മരണാനന്തര ചടങ്ങുകൾക്കായി പതിനായിരം രൂപ സഹായവും കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലിയും സമാനമായ സഹായ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. അടിയന്തരമായി 5 ലക്ഷം രൂപ നൽകുകയും കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് ജോലി […]
Read more

വയനാട്ടിലെ കാട്ടാന ആക്രമണ മരണം; മയക്കുവെടി വെച്ച് പിടികൂടാൻ നടപടികൾ സ്വീകരിക്കും

കൽപ്പറ്റ: മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തെ തുടർന്ന് വനംവകുപ്പ് നടപടികൾ ശക്തമാക്കി. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ ആഷിഖ് അലി അറിയിച്ചു. മേപ്പാടിയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ശുപാർശ ചെയ്യുമെന്നും കുടുംബത്തിലെ ഒരാൾക്ക് സ്ഥിരം ജോലി നൽകാനുള്ള നിർദ്ദേശവും കൈമാറുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി. പ്രദേശത്ത് അടിക്കാട് വെട്ടൽ, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ സുരക്ഷാ നടപടികളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix