Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

70 വയസ് പിന്നിട്ടവർക്ക് വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; ഓഫാറുകളുമായി സപ്ലൈകോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക വിലക്കുറവുകളുമായി സപ്ലൈകോ. കേരളത്തിന് 70 വയസ് തികയുന്ന നവംബർ ഒന്നിന് 70 വയസും അതിൽ കൂടുതലും പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് പ്രത്യേക ആനുകൂല്യം നൽകുന്നത്.

ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന മുതിർന്ന പൗരന്മാർക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ 229 രൂപയ്ക്ക് ലഭിക്കും. പരമാവധി ചില്ലറ വിൽപ്പന വിലയിൽ നിന്ന് 70 രൂപ കുറച്ചാണ് ഈ ഓഫർ നൽകുന്നത്. നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് ആനുകൂല്യം.

ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നവംബർ ഒന്ന് മുതൽ ഏഴ് വരെ നിലവിലെ സപ്ലൈകോ വിൽപ്പന വിലയിൽ നിന്ന് ഏഴ് ശതമാനം കുറവ് ലഭിക്കും. ഈ ഓഫർ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാണ്. ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്ക് നവംബർ ഒന്ന് മുതൽ 30 വരെ 10 ശതമാനം വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമെയാണ് ഈ ആനുകൂല്യം.

അതേസമയം, ശബരി ബ്രാൻഡിൽ മൈദ, റവ എന്നിവ പുതിയതായി വിപണിയിലെത്തിക്കാനും സപ്ലൈകോ ഒരുങ്ങുകയാണ്. ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ പാക്കിങ്ങിലും പുറത്തിറക്കും. ഒക്ടോബർ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix