Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SupplyCo

ഓണം ഗിഫ്റ്റ് കാർഡ് ക്രമക്കേട്; സപ്ലൈകോ ഡെപ്യൂട്ടി മാനേജർ അടക്കം ഏഴ് പേര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സപ്ലൈകോ. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡുകൾ നൽകിയതിലെ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും. അരി, പഞ്ചസാര ഡീലർമാരായ പെരുമ്പാവൂരിലെ കീർത്തി നിർമ്മൽ കമ്പനിക്ക് ജീവനക്കാർക്ക് നൽകാനെന്ന പേരിലാണ് ആയിരം ഗിഫ്റ്റ് കൂപ്പണുകൾ നൽകിയത്. എന്നാൽ ഈ കൂപ്പണുകൾ ഉപയോഗിച്ച് വിവിധ സാധനങ്ങൾക്ക് പകരം പഞ്ചസാര മാത്രം വാങ്ങിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെ ഏഴ് […]
Read more

കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയർ നിർത്തിവയ്ക്കാൻ കളക്ടറുടെ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചുവരുന്ന സപ്ലൈകോ ഓണം മെഗാ ഫെയർ നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഓണാഘോഷ പരിപാടികൾക്കായി ബീച്ച് ഒഴിഞ്ഞുനൽകണമെന്ന നിർദേശത്തെ തുടർന്നാണ് നടപടി. പോർട്ട് ഓഫീസർക്കും സിവിൽ സപ്ലൈസ് ഓഫീസർക്കും ഉത്തരവ് കൈമാറി. ശനിയാഴ്ച ബീച്ച് ഒഴിഞ്ഞുനൽകണമെന്നാണ് നിർദേശം. തിങ്കളാഴ്ച വരെ നടത്താനായിരുന്നു ഓണം മെഗാ ഫെയർ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഫെയർ നിർത്തിവയ്ക്കാനുള്ള നിർദേശം ലഭിച്ചത്. മാവൂർ റോഡിലടക്കം സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മെഗാ ഫെയർ നേരത്തെ അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് […]
Read more

കർഷക ദിനത്തിലും കണ്ണീരോടെ നെൽകർഷകർ; പണം നൽകാത്തത്തിൽ പ്രതിഷേധം

പാലക്കാട്: കർഷക ദിനത്തിലും നെൽകർഷകരുടെ ദുരിതത്തിന് അറുതിയില്ല. സർക്കാർ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് സപ്ലൈകോ ഓഫീസിൽ കർഷകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലയിൽ പതിനാലായിരത്തോളം കർഷകർക്കാണ് നെല്ലിന്റെ പണം ലഭിക്കാനുള്ളത്. നെല്ല് സർക്കാരിന് കൈമാറി ആറുമാസം പിന്നിട്ടിട്ടും പണം ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ. ഓണക്കാലമായിട്ടും കർഷകർക്ക് കൂലി ലഭിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഓണത്തിന് മുമ്പ് നെല്ലിന്റെ വില വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി ഉറപ്പ് നൽകിയിരുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസ് സ്ഥലത്തെത്തി കർഷകരുമായി സംസാരിച്ച് സമരം […]
Read more

ആയിരം രൂപയുടെ അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ

തിരുവനന്തപുരം: ദുർബല വിഭാഗങ്ങൾക്കുള്ള ഓണക്കിറ്റിന് പുറമെ, പൊതുജനങ്ങൾക്കായി അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. 21 ഇനങ്ങൾ ഉൾപ്പെടുന്ന കിറ്റിന് 1000 രൂപയാണ് വില. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ തുടങ്ങിയ സാധനങ്ങൾ കിറ്റിലുണ്ടാകും. സപ്ലൈകോയുടെ വിവിധ വിൽപ്പനശാലകളിൽ കിറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണസദ്യയ്ക്ക് ആവശ്യമായ സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി മറ്റ് പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും. 25 ഇനങ്ങളുള്ള ഉത്രാടം കിറ്റിന് 1500 രൂപയും 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം […]
Read more

ഇത്തവണയും ഓണത്തിന് കിറ്റ്, കൈത്താങ്ങായി യു‍ഡിഎഫ് സര്‍ക്കാര്‍; സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

തിരുവനന്തപുരം: ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) മാത്രമായി ഓണക്കിറ്റിനായി 53 കോടി അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണു നടപടി. മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. മാര്‍ക്കറ്റ് ഇന്റ്റര്‍വെന്‍ഷന്‍ സ്‌കീമില്‍ നിന്ന് തുക അനുവദിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് അഭ്യര്‍ഥിച്ചിരുന്നു. ഈ മാസം ആദ്യം മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ […]
Read more

അർജന്റീന ​ഗോളടിച്ചാൽ പായസം മിക്സ്, പോർച്ചു​ഗലിന് മുളകുപൊടി… ലോകകപ്പ് ഓഫറുകളുമായി സപ്ലൈകോയും

തിരുവനന്തപുരം: ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് സപ്ലൈകോയും. ഉപഭോക്താക്കൾക്കും ഫുട്‌ബോൾ ആരാധകർക്കും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ് ആണ് വന്നിരിക്കുന്നത്. ജൂൺ 15 മുതൽ ആരംഭിക്കുന്ന ‘സപ്ലൈകോ സോക്കർ ഇലവൻ’ എന്ന പ്രത്യേക ഓഫർ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉത്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ഒരു മത്സരത്തിൽ അർജന്റീന […]
Read more

മന്ത്രി ഇടപെട്ടു; സപ്ലൈകോ പരസ്യത്തില്‍ നിന്ന് ദിലീപിന്റെ ചിത്രം മാറ്റി

തിരുവനന്തപുരം: സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി. മന്ത്രി ജി ആര്‍ അനില്‍ വിഷയത്തില്‍ ഇടപെട്ട് ദിലീപിനെ ഉള്‍പ്പെടുത്തിയുള്ള പരസ്യം നീക്കം ചെയ്യാന്‍ സപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നേരത്തെ, സപ്ലൈകോ പരസ്യത്തില്‍ ദിലീപിനെ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. അതിജീവിതയ്ക്കൊപ്പം എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴാണ് ഇത്തരമൊരു പരസ്യം സപ്ലൈകോ പുറത്തിറക്കിയതെന്ന വിമര്‍ശനം ശക്തമായിരുന്നു. ‘അരിക്കും പഞ്ചസാരയ്ക്കും, വെളിച്ചെണ്ണയ്ക്കും സപ്ലൈകോയിലാണ് വിലക്കുറവ് എന്നറിയില്ലെങ്കില്‍ എത്ര ഓണം ഉണ്ടിട്ടെന്താ’ എന്നതായിരുന്നു പരസ്യവാചകം. ഇതിനൊപ്പം ദിലീപിന്റെ ചിത്രവും […]
Read more

‘വോട്ട് ചെയ്യൂ, പുട്ടടിക്കൂ’… കിടിലന്‍ ഓഫറുമായി സപ്ലൈകോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിൽ പങ്കുചേർന്ന് സപ്ലൈകോയും. വോട്ടു ചെയ്യുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്നാണ് സപ്ലൈകോയുടെ വാഗ്ദാനം. സപ്ലൈകോയിൽ നിന്ന് 1,000 രൂപയ്ക്കു മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഇപ്രകാരം പുട്ടുപൊടി ലഭിക്കുക. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിക്കും. തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ചാണ് ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന പേരിൽ ഈ പ്രചാരണം അവതരിപ്പിക്കുന്നത്. ഏപ്രിൽ 10, 11 തീയതികളിൽ ആനുകൂല്യം ലഭിക്കും.
Read more

പെരുന്നാള്‍ കളറാക്കാന്‍ ‘റംസാന്‍ നിലാവ്’ കിറ്റുമായി സപ്ലൈകോ

തിരുവനന്തപുരം: റംസാന്‍ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാന്‍ നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സപ്ലൈകോയില്‍ നിന്ന് ഈ കിറ്റ് 786 രൂപയ്ക്ക് ലഭിക്കും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കന്‍ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 […]
Read more

സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ച; മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ

കൊച്ചി: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയതിന് മൂന്ന് സപ്ലൈകോ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പൊതുജനങ്ങൾക്ക് വിതരണം തടസ്സപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവരെയാണ് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവു പ്രകാരം സസ്പെൻഡ് ചെയ്തത്. ഫെബ്രുവരിയിലെ വിൽപ്പനയ്ക്കുള്ള സബ്സിഡി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix