Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെല്ല് സംഭരണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരണാപത്രത്തിന് പ്രത്യേകാനുമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കഴിഞ്ഞ സീസണിൽ കരാറിലേർപ്പെട്ടിട്ടും നിശ്ചിത സമയത്തിനകം നെല്ല് കുത്തൽ (മില്ലിംഗ്) പൂർത്തിയാക്കാൻ കഴിയാത്ത മില്ലുകളുമായി നിബന്ധനകൾക്ക് വിധേയമായി കരാറിലേർപ്പെടാൻ സപ്ലൈകോയ്ക്ക് പ്രത്യേക അനുമതി നൽകിയതായി മന്ത്രി അനൂപ് ജേക്കബ്. 2026 ഖാരിഫ് സീസണിലെ നെല്ല് സംഭരണം സമയബന്ധിതമായി ആരംഭിക്കാനും യോഗ്യരായ അരിമില്ലുകളുമായി കരാറുണ്ടാക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.

മില്ലുകളുമായുള്ള കരാറുകൾ എത്രയും വേഗം നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മില്ലിംഗ് കാലാവധി നീട്ടുന്നതിനുള്ള അനുമതി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. 2025-26 ഖാരിഫ് സീസണിലെ നെല്ല് മില്ലിംഗ് പൂർത്തിയാക്കാനുള്ള സമയം ജൂലൈ 31ന് അവസാനിച്ച സാഹചര്യത്തിൽ, കാലാവധി 2026 ഒക്ടോബർ 31 വരെ നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

2025-26 റാബി സീസണിലെ നെല്ല് മില്ലിംഗ് പൂർത്തിയാക്കാൻ 2027 ജനുവരി 31 വരെ കേന്ദ്ര സർക്കാർ നിലവിൽ സമയം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര നിർദേശങ്ങൾ സപ്ലൈകോ കർശനമായി പാലിക്കണമെന്നും കേന്ദ്രം നിശ്ചയിച്ചിട്ടുള്ള ഔട്ട്-ടേൺ അനുപാതം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.

കഴിഞ്ഞ സീസണിലെ മില്ലിംഗ് പൂർണമായും പൂർത്തിയാകുന്നതുവരെ കാത്തിരിക്കുന്നത് പുതിയ നെല്ല് സംഭരണം ആരംഭിക്കുന്നതിന് തടസമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിബന്ധനകളോടെ പ്രത്യേക അനുമതി നൽകിയതെന്ന് മന്ത്രി പറഞ്ഞു.

പ്രത്യേക അനുമതിയുടെ ഭാഗമായി മില്ലുകളുമായി കരാറിലേർപ്പെടുന്നതിന് മുമ്പ് സപ്ലൈകോ ഉദ്യോഗസ്ഥർ അവിടെയുള്ള നെല്ലിന്റെ സ്റ്റോക്ക് പരിശോധിക്കും. മുൻ സീസണിലെ ബാക്കി നെല്ലും അനുബന്ധ ബാധ്യതകളും കൃത്യമായി കണക്കാക്കിയിട്ടുണ്ടെന്നും നിശ്ചിത സമയത്തിനകം മില്ലിംഗ് പൂർത്തിയാക്കി അരി സപ്ലൈകോയ്ക്കോ സർക്കാരിനോ കൈമാറുമെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം മിൽ ഉടമകൾ സമർപ്പിക്കണം.

കഴിഞ്ഞ സീസണുകളിലെ സ്റ്റോക്ക്, മില്ലിംഗ്, അരി വിതരണ അക്കൗണ്ടുകൾ പ്രത്യേകം വ്യക്തമായി സൂക്ഷിക്കണമെന്നും ബാക്കി നെല്ലോ അരിയോ കൂട്ടിക്കലർത്തുകയോ പരസ്പരം മാറ്റി കണക്കാക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.

പ്രത്യേക അനുമതിയിൽ ഉൾപ്പെടുത്തുന്ന മില്ലുകളുടെ പട്ടിക കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് ഉറപ്പാക്കണമെന്നും സപ്ലൈകോ മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2025-26 ഖാരിഫ്, റാബി സീസണുകളുമായി ബന്ധപ്പെട്ട ബാക്കി നെല്ല്, മില്ലിംഗ് പുരോഗതി, ബാധ്യതകൾ എന്നിവയുടെ വിശദാംശങ്ങൾ പ്രത്യേകം പരിപാലിക്കണം.

പ്രത്യേക അനുമതി ലഭിച്ച മില്ലുകളുടെ വിശദാംശങ്ങൾ, ഓരോ മില്ലിലുമുള്ള നെല്ലിന്റെ സ്റ്റോക്ക്, മില്ലിംഗ് ചെയ്യാൻ ശേഷിക്കുന്ന അളവ്, അനുബന്ധ ബാധ്യതകൾ എന്നിവ ഉൾപ്പെടുന്ന സംയോജിത റിപ്പോർട്ട് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ സർക്കാരിന് സമർപ്പിക്കണമെന്നും മന്ത്രി അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix