Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എറണാകുളം ശിവക്ഷേത്രത്തിലെ ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ 2025–26 വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ദേവസ്വം കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയതിനെക്കുറിച്ച് ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. ക്ഷേത്ര ഉപദേശക സമിതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

ഉത്സവം കഴിഞ്ഞതിന് ശേഷവും ഏകദേശം 35 ലക്ഷം രൂപയുടെ ബാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് ദേവസ്വം ഓഫീസർ അറിയിച്ചതോടെയാണ് സാമ്പത്തിക കണക്കുകളിൽ വ്യക്തത ആവശ്യപ്പെട്ട് ഉപദേശക സമിതി രംഗത്തെത്തിയത്.

ഉത്സവത്തിനായി 3 കോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് സമിതിയുടെ വാദം. ഇതിന്റെ വരവ്-ചെലവ് കണക്കുകൾ, ബാങ്ക് ഇടപാടുകൾ, ബില്ലുകൾ, വൗച്ചറുകൾ തുടങ്ങിയ രേഖകൾ പരിശോധിച്ച് വിശദമായ ഓഡിറ്റ് നടത്തണമെന്നാണ് സമിതി ആവശ്യപ്പെട്ടത്.

ഇക്കാര്യത്തിൽ സെപ്റ്റംബർ നാലിന് ദേവസ്വം മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ദേവസ്വം കമ്മീഷണർ വിജിലൻസ് അന്വേഷണത്തിനും സാമ്പത്തിക ഓഡിറ്റിനും ഉത്തരവിട്ടു. ഉപദേശക സമിതിയുടെ ഓഡിറ്റർക്ക് ആവശ്യമായ സാമ്പത്തിക രേഖകൾ കൈമാറാനും ദേവസ്വം ഓഫീസർക്ക് നിർദേശം നൽകി.

കമ്മീഷണറുടെ ഉത്തരവിന് പിന്നാലെ ഉപദേശക സമിതി വിജിലൻസ് അന്വേഷണവുമായി സഹകരിക്കുകയും ആവശ്യമായ രേഖകളും മൊഴികളും നൽകുകയും ചെയ്തു. എന്നാൽ സാമ്പത്തിക ഓഡിറ്റിനായി ആവശ്യമായ രേഖകൾ ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് സമിതിയുടെ പരാതി.

രേഖകൾ ലഭിച്ചാൽ ഉടൻ ഓഡിറ്റ് നടത്താൻ തയ്യാറാണെന്ന് ഓഡിറ്റർ ടി.എസ്. രാജൻ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും സമിതി പറയുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് ഫലപ്രദമായി നടപ്പാക്കണമെന്നും ആവശ്യമായ സാമ്പത്തിക രേഖകൾ ഓഡിറ്റർക്ക് ഉടൻ കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix