Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം’ ; ആരാധക വോട്ടെടുപ്പിൽ മെസിയെ മറികടന്ന് റൊണാള്‍ഡോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എക്കാലത്തെയും മികച്ച ബാലൺ ഡി ഓർ സീസണിനുള്ള ‘ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം’ പുരസ്കാരം പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് ആരാധകരുടെ വോട്ടെടുപ്പിൽ റൊണാൾഡോയെ ഒന്നാമതെത്തിച്ചതെന്നാണ് റിപ്പോർട്ട്. അർജന്റീനൻ ഇതിഹാസം ലിയോണൽ മെസിയുടെ 2012ലെ റെക്കോർഡ് പ്രകടനത്തെയാണ് റൊണാൾഡോയുടെ 2008 സീസൺ പിന്തള്ളിയത്.

ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആരാധക വോട്ടെടുപ്പിലാണ് റൊണാൾഡോയുടെ 2008 സീസൺ ഒന്നാം സ്ഥാനം നേടിയത്. ആ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 42 ഗോളുകൾ നേടിയ താരം, ടീമിന് പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

2012ൽ ബാഴ്‌സലോണയ്ക്കും അർജന്റീനയ്ക്കുമായി 91 ഗോളുകൾ നേടി ലോക ഫുട്ബോളിൽ ചരിത്രം കുറിച്ച മെസിയുടെ പ്രകടനമായിരുന്നു റൊണാൾഡോയുടെ പ്രധാന എതിരാളി. എന്നാൽ ആരാധകരുടെ വോട്ടെടുപ്പിൽ റൊണാൾഡോയുടെ 2008 സീസണിനാണ് കൂടുതൽ പിന്തുണ ലഭിച്ചതെന്നാണ് റിപ്പോർട്ട്.

വോട്ടെടുപ്പിലെ ആദ്യ പത്ത് സ്ഥാനങ്ങളും റൊണാൾഡോയും മെസിയും പങ്കിട്ടതായും റിപ്പോർട്ടിൽ പറയുന്നു.

കുറഞ്ഞത് രണ്ട് തവണ ബാലൺ ഡി ഓർ നേടിയ പത്ത് ഇതിഹാസ താരങ്ങളുടെ ഏറ്റവും മികച്ച വ്യക്തിഗത സീസണുകളിൽ നിന്ന് ഒന്നാമനെ തിരഞ്ഞെടുക്കാനായിരുന്നു ആരാധകർക്ക് അവസരം നൽകിയത്.

യോഹാൻ ക്രൈഫ്, മിഷേൽ പ്ലാറ്റിനി, മാർക്കോ വാൻ ബാസ്റ്റൻ, ഫ്രാൻസ് ബെക്കൻബാവർ, ആൽഫ്രെഡോ ഡി സ്റ്റെഫാനോ, റൊണാൾഡോ നസാരിയോ തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങളുടെ മികച്ച സീസണുകളും പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

ലോക ഫുട്ബോളിലെ രണ്ട് മഹാതാരങ്ങളായ റൊണാൾഡോയുടെയും മെസിയുടെയും കരിയറിലെ അവിസ്മരണീയ പ്രകടനങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ആരാധക വോട്ടെടുപ്പിൽ റൊണാൾഡോയുടെ 2008 സീസൺ ഒന്നാമതെത്തിയെന്ന വാർത്ത പുറത്തുവരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix