കുമരകത്ത് വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ഹൗസ് ബോട്ട് മുങ്ങി
കോട്ടയം: വിനോദ സഞ്ചാരികൾ അടങ്ങിയ നാലാഗ കുടുംബം രാത്രി ഉറങ്ങിക്കിടന്നിരുന്ന ഹൗസ് ബോട്ട് കുമരകം പെണ്ണാർ തോട്ടിൽ മുങ്ങി. ഇതിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പടെ എല്ലാവരും തന്നെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. ഉത്തർ പ്രദേശ് സ്വദേശികളായ ഗജേന്ദ്രസിങ്, ഭാര്യ അഞ്‌ജലി, മകൻ ആർശു, അജ്‌ഞലിയുടെ സഹോദരൻ രാഘവ് എന്നിവരാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെയാണ് ഇവർ ഹൗസ് ബോട്ട് എടുത്തത്. കായൽ യാത്രയ്ക്ക് ശേഷം സന്ധ്യയോടെ കുമരകം പെണ്ണാർ തോട്ടിൽ ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നു. സഞ്ചാരികളിൽ […]
Read more