റിയാദ്: കപ്പല്‍ തകര്‍ന്ന് ചെങ്കടലില്‍ കുടുങ്ങിയ 10 ജീവനക്കാരെ സൗദി സേന രക്ഷപ്പെടുത്തി. ജിദ്ദക്ക് സമീപം ചെങ്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരനെയും ഒമ്പത് സൗദി പൗരന്മാരെയുമാണ് സൗദി അതിര്‍ത്തി സുരക്ഷാസേന രക്ഷപ്പെടുത്തിയത്.
അപ്രതീക്ഷിതമായി തകരാറിലായ കപ്പല്‍ നടുക്കടലില്‍പ്പെട്ടതായി അതിര്‍ത്തി സേനക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കടലില്‍ തെരച്ചില്‍ ആരംഭിക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. സമുദ്ര സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും യാത്രക്ക് മുമ്പ് കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാനും മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളില്‍ 994 എന്ന നമ്പറിലും അടിയന്തര സാഹചര്യങ്ങളില്‍ സഹായം തേടാനും ബോര്‍ഡര്‍ ഗാര്‍ഡ് ജനറല്‍ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.




