Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CristianoRonaldo

‘ലിയോ, രാജ്യത്തിനായി താങ്കൾ നടത്തിയ പോരാട്ടം എന്നും ഓർമിക്കപ്പെടും’; മെസിക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ ക്രിസ്റ്റ്യാനോ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടപറയുന്ന ലയണൽ മെസിക്ക് ഹൃദയസ്പർശിയായ സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. വർഷങ്ങളായി രാജ്യത്തിനായി നടത്തിയ പോരാട്ടത്തെയും അർജന്റീനയ്ക്കൊപ്പം നേടിയ നേട്ടങ്ങളെയും പ്രശംസിച്ചാണ് ക്രിസ്റ്റ്യാനോ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്. ‘ലിയോ, വർഷങ്ങളായി താങ്കൾ രാജ്യത്തിനായി പൊരുതുന്നു. ആ ചരിത്രം എക്കാലവും നിലനിൽക്കും. അർജന്റീനക്കൊപ്പം താങ്കൾ നേടിയെടുത്തതിനോടെല്ലാം അങ്ങേയറ്റം ബഹുമാനം മാത്രം. എന്റെ ഹൃദയാലിംഗനം സ്വീകരിക്കൂ’ എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ സന്ദേശം. മെസിയുടെ വിടവാങ്ങൽ മത്സരത്തിൽ ബെനിനെതിരെ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചു. മത്സരത്തിൽ ഒരു ഗോൾ […]
Read more

ക്രിസ്റ്റ്യാനോ ഇല്ലെങ്കിലും ഗോൾമഴ; ഡെൻമാർക്കിനെ തകർത്ത് പോർച്ചുഗൽ

കോപ്പൻഹേഗൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഇറങ്ങിയ പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരെ തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ ഡെൻമാർക്കിനെ പരാജയപ്പെടുത്തിയത്. പുതിയ പരിശീലകൻ ജോർജെ ജീസസിന് കീഴിൽ റൊണാൾഡോ ഇല്ലാതെ പോർച്ചുഗൽ കളിച്ച ആദ്യ മത്സരമായിരുന്നു ഇത്. നോർവേയ്‌ക്കെതിരായ മത്സരത്തിൽ ബെഞ്ചിലിരുത്തിയതിനെ തുടർന്നാണ് 41കാരനായ റൊണാൾഡോ ദേശീയ ടീം ക്യാമ്പ് വിട്ടത്. പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസമാണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. വലിയ പരിചയസമ്പത്തുള്ള താരമാണെങ്കിലും ടീമിൽ ആർക്കും പ്രത്യേക പരിഗണന നൽകില്ലെന്ന് മത്സരശേഷം പരിശീലകൻ […]
Read more

ക്രിസ്റ്റ്യാനോ റൊണാൾഡോ-ജോർജീന റോഡ്രിഗ്സ് വിവാഹം ശനിയാഴ്ച

ഫുൻചാൽ: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും വിവാഹിതരാകുന്നു. റൊണാൾഡോയുടെ ജന്മദേശമായ പോർച്ചുഗലിലെ മെദീര ദ്വീപിലെ ഫുൻചാൽ കത്തീഡ്രൽ പള്ളിയിൽ വെച്ച് ശനിയാഴ്ച വിവാഹചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒൻപത് വർഷത്തോളമായി ഒരുമിച്ച് കഴിയുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. അഞ്ച് മക്കളുടെ മാതാപിതാക്കളായ റൊണാൾഡോയും ജോർജീനയും നിലവിൽ സൗദി അറേബ്യയിലെ റിയാദിലാണ് താമസിക്കുന്നത്. സൗദി ക്ലബ്ബായ അൽ നസ്റിനായാണ് റൊണാൾഡോ ഇപ്പോൾ കളിക്കുന്നത്. റൊണാൾഡോയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓൺലൈനിൽ പ്രചരിച്ച ക്ഷണക്കത്തും അതിഥിപ്പട്ടികയും ആരാധകർക്കിടയിൽ […]
Read more

ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് സ്വപ്‌നം പൊലിഞ്ഞു; സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

ഡാളസ്: ലോകകപ്പ് കിരീടമെന്ന ജീവിതകാല സ്വപ്നം കൈവരിക്കാനാകാതെ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് യാത്ര അവസാനിച്ചു. പ്രീക്വാർട്ടർ പോരാട്ടത്തിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് പോർച്ചുഗൽ ടൂർണമെന്റിൽ നിന്ന് പുറത്തായത്. മത്സരത്തിന്റെ നിർണായക നിമിഷം ഇഞ്ചുറി ടൈമിലായിരുന്നു. പകരക്കാരനായി ഇറങ്ങിയ മികേൽ മെറീനോ 91-ാം മിനിറ്റിൽ നേടിയ മനോഹരമായ ഇടങ്കാലൻ ഷോട്ടാണ് സ്‌പെയിനിന് വിജയവും ക്വാർട്ടർ ഫൈനൽ പ്രവേശനവും സമ്മാനിച്ചത്. ഇരുടീമുകളും മികച്ച പ്രതിരോധം കാഴ്ചവെച്ച മത്സരത്തിൽ നിശ്ചിത സമയമൊട്ടാകെ ഗോൾരഹിത സമനില തുടർന്നെങ്കിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix