മാനന്തവാടി: ബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്.
കുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെയുള്ള പെരുമാറ്റം നടത്തിയതായും, പൊതുസ്ഥലങ്ങളിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചതായും, നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തതായും പരാതിയിൽ പറയുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബി.എൻ.എസ്, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
മാനന്തവാടി പൊലീസ് ഇൻസ്‌പെക്ടർ റഫീഖിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കെ. സോബിൻ, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സിവിൽ പൊലീസ് ഓഫീസർമാരായ സി. ലിഥിൻ, സി.എം. നിസാർ മുഹമ്മദ് റാഷിദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




