Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ലവ് ഫ്രം ബെസ്റ്റി’ കാമ്പയിനുമായി ഡി ബിയേഴ്‌സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഫ്രണ്ട്ഷിപ്പ് ഡേയുടെ ഭാഗമായി ഡി ബിയേഴ്‌സ് ഇന്ത്യ ‘ലവ് ഫ്രം ബെസ്റ്റി’ എന്ന കാമ്പയിൻ അവതരിപ്പിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സൗഹൃദ ബന്ധങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്. ഉറ്റസുഹൃത്തുക്കൾക്ക് തങ്ങളുടെ സൗഹൃദ യാത്ര ആഘോഷമാക്കാനുള്ള അവസരമാണ് ഈ കാമ്പയിനിലൂടെ ഡി ബിയേഴ്‌സ് ഒരുക്കുന്നത്.

ആഗസ്റ്റ് 1, 2 തീയതികളിൽ കൊച്ചി, മുംബൈ, ഡൽഹി, ബെംഗളൂരു, ചെന്നൈ, പുണെ, കാൺപൂർ, കോയമ്പത്തൂർ, നാഗ്‌പൂർ എന്നീ നഗരങ്ങളിലെ ഫോറെവർമാർക്ക് ഡയമണ്ട് ജ്വല്ലറികൾ ഉൾപ്പെടെയുള്ള 60 റീട്ടെയിൽ പാർട്‌ണർ സ്റ്റോറുകളിലാണ് ഇതിനായി സൗകര്യമൊരുക്കിയിട്ടുള്ളത്. ഉറ്റസുഹൃത്തുക്കൾക്ക് ഇവിടെ ഡി ബിയേഴ്‌സ് കളക്ഷനുകൾ നേരിട്ട് കാണാനും, ഇൻ-സ്റ്റോർ അനുഭവങ്ങളുടെ ഭാഗമാകാനും അവസരമുണ്ട്.

കൂട്ടുകാർക്ക് ജോഡികളായി ധരിക്കാൻ സാധിക്കുന്ന ‘ബെസ്റ്റി ബ്രേസ്‌ലെറ്റ് കളക്ഷൻ’ ആണ് ഡി ബിയേഴ്‌സിന്റെ ഈ കാമ്പയിനിലെ പ്രധാന ആകർഷണം. പ്രകൃതിദത്ത വജ്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച നാല് സവിശേഷ ഡിസൈനുകളിലാണ് ഇവ എത്തുന്നത്. ബാഗെറ്റ്, റൗണ്ട് ഡയമണ്ടുകൾ ഉപയോഗിച്ച് മോഴ്‌സ് കോഡിൽ തയ്യാറാക്കിയ സിഗ്നേച്ചർ “ബിഎഫ്എഫ് ” പാറ്റേണാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ രണ്ട് പേരുടെ ബ്രേസ്‌ലെറ്റുകൾ ചേർത്തുവെക്കുമ്പോൾ മാത്രം പൂർണ്ണമാകുന്ന ഇന്റർലോക്കിംഗ് ഡിസൈനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപൂർവ്വമായ വജ്രങ്ങൾ പോലെ തന്നെയാണ് ചില യഥാർത്ഥ സൗഹൃദങ്ങളുമെന്ന ആശയമാണ് ഈ പുതിയ കളക്ഷനിലൂടെ ഡി ബിയേഴ്‌സ് മുന്നോട്ടുവെക്കുന്നത്.

കാമ്പയിന്റെ ഭാഗമായി സ്റ്റോറുകളിലെത്തുന്ന ഉറ്റസുഹൃത്തുക്കൾക്ക് തികച്ചും സൗജന്യമായി മൂന്ന് ഘട്ടങ്ങളുള്ള അനുഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എക്‌സ്പ്രസ് നെയിൽ ആർട്ട് ആസ്വദിക്കാനുള്ള ‘ബോണ്ട് ടുഗെദർ’, പരസ്‌പരം സമ്മാനിക്കാൻ ബാഗ് ചാം നിർമ്മിക്കുന്ന ‘ക്രിയേറ്റ് ടുഗെദർ’, രസകരമായ ഫോട്ടോ ഷൂട്ടും ‘ബെസ്റ്റി കോൺട്രാക്റ്റിൽ’ ഒപ്പുവെക്കലും ഉൾപ്പെടുന്ന ‘ക്യാപ്‌ചർ ഫോറെവർ’ എന്നിവയാണ് ആ മൂന്ന് ഘട്ടങ്ങൾ. സുഹൃത്തുക്കൾക്ക് അവരുടെ വിലമതിക്കാനാവാത്ത സൗഹൃദത്തിന്റെ സുന്ദരമായ ഓർമ്മകളുമായി മടങ്ങാൻ ഈ ഇൻ-സ്റ്റോർ അനുഭവങ്ങൾ അവസരമൊരുക്കുന്നു.

യഥാർത്ഥ സൗഹൃദങ്ങൾ കൃത്രിമമായി സൃഷ്ടിക്കാൻ കഴിയില്ലെന്നും അവ സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും ഡി ബിയേഴ്‌സ് ഇന്ത്യയുടെ കാറ്റഗറി മാർക്കറ്റിംഗ് കൺട്രി ഹെഡ് ടോറഞ്ച് മേത്ത പറഞ്ഞു. സ്ത്രീകൾക്ക് തങ്ങളുടെ ആത്മാർത്ഥ സൗഹൃദങ്ങൾ അർത്ഥവത്തായി ആഘോഷിക്കാൻ അവസരമൊരുക്കിയതാണ് ‘ലവ് ഫ്രം ബെസ്റ്റി’ കാമ്പയിനെ ശ്രദ്ധേയമാക്കിയത്. രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഈ ആശയത്തെ എല്ലാ ഫ്രണ്ട്ഷിപ്പ് ഡേയിലും ഉപഭോക്താക്കൾ കാത്തിരിക്കുന്ന ഒരു ആഘോഷമാക്കി മാറ്റുകയാണ് കമ്പനി. പ്രകൃതിദത്ത വജ്രം പോലെ തിളക്കമുള്ള സൗഹൃദങ്ങളെ അടയാളപ്പെടുത്താൻ സഹായിക്കുന്ന തരത്തിലാണ് ബ്രേസ്‌ലെറ്റുകളുടെ ആകർഷകമായ ഡിസൈനുകളും സ്റ്റോറുകളിലെ അനുഭവങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അടുത്തുള്ള സ്റ്റോറുകളിൽ നടക്കുന്ന ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://withlovefrombestie.netlify.app/ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.adiamondisforever.com

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer