Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദില്ലി സമരത്തിൽ പങ്കെടുത്തില്ല; നടപടി നേരിട്ടവരിൽ മന്ത്രി പുത്രനും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹാവേരി: കോൺഗ്രസിന്റെ ദില്ലി റാലിയിൽ പങ്കെടുക്കാതിരുന്ന കർണാടകത്തിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. ഹാവേരി ജില്ലാ പ്രസിഡന്റ് ദർശൻ കുമാർ ലമാണി ഉൾപ്പെടെ ആറ് നേതാക്കളെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. യൂത്ത് കോൺഗ്രസിന്റെ രണ്ട് ജില്ലാ സെക്രട്ടറിമാരും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു.

അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സസ്പെൻഷൻ തുടരുമെന്ന് നേതൃത്വം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ദേശീയ അധ്യക്ഷന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. ദില്ലിയിലെ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവിൽ പറയുന്നു.

സസ്പെൻഡ് ചെയ്യപ്പെട്ട ദർശൻ കുമാർ ലമാണി കർണാടക മന്ത്രി രുദ്രപ്പ ലമാണിയുടെ മകനാണ്. സംസ്ഥാനത്തെ ഷുഗർ, ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിയാണ് രുദ്രപ്പ ലമാണി. ഉത്തര കന്നഡ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യ സിർസിക്കർ, സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ അസീസ്, സൂരജ് അവാതി, പവൻ സാലിയാൻ, അഭിഷേക് സി എന്നിവരാണ് നടപടി നേരിട്ട മറ്റ് നേതാക്കൾ.

നവംബർ ഒന്നിന് ദില്ലിയിലെ രാംലീല മൈതാനിയിൽ നടന്ന ഇന്ത്യ സഖ്യ റാലിയിൽ പങ്കെടുക്കാതിരുന്ന നേതാക്കൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലും കോൺഗ്രസ് നടപടി സ്വീകരിച്ചിരുന്നു. മധ്യപ്രദേശിൽ അറുപതോളം യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് സസ്പെൻഡ് ചെയ്തത്. ഗുജറാത്തിൽ 49 പേരും രാജസ്ഥാനിൽ 31 പേരും ഹിമാചൽ പ്രദേശിൽ 13 പേരും ഹരിയാനയിൽ പത്ത് പേരും നടപടിക്ക് വിധേയരായി.

റാലിയിലെ പങ്കാളിത്തക്കുറവിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ നടപടി കടുപ്പിക്കുകയാണ് ദേശീയ നേതൃത്വം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix