Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘കോഴിയുമല്ല മുട്ടയുമല്ല അതുക്കും മുൻപ് മെഗാപോഡിയസ് റോക്കുസി’! ചരിത്രാതീത പക്ഷിയുടെ ഫോസിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴികളുമായി ബന്ധമുള്ള ഭീമാകാരമായ ചരിത്രാതീത പക്ഷിയുടെ പുതിയൊരു സ്പീഷീസിനെ തിരിച്ചറിഞ്ഞ് ഗവേഷകർ. ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലുള്ള ഗുഹയിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ ഫോസിൽ അവശിഷ്ടങ്ങളാണ് നിർണായക കണ്ടെത്തലിലേക്ക് നയിച്ചത്. ഏകദേശം 3.9 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ പക്ഷിക്ക് ഇന്ന് ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കളേക്കാൾ വലുപ്പമുണ്ടായിരുന്നുവെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

‘മെഗാപോഡിയസ് റോക്കുസി’ (Megapodius rokusi) എന്നാണ് പുതിയ പക്ഷിവർഗത്തിന് പേര് നൽകിയിരിക്കുന്നത്. ഫ്ലോറസ് ദ്വീപിലെ ലിയാങ് ബുവ ഗുഹയിൽനിന്ന് കണ്ടെത്തിയ കാലെല്ലിന്റെ ഫോസിൽ ഭാഗമാണ് പുതിയ സ്പീഷീസിനെ തിരിച്ചറിയാൻ സഹായിച്ചത്. 2009ൽ കണ്ടെത്തിയ അസ്ഥിയുടെ വിശദമായ പഠനത്തിലൂടെയാണ് ഇതുവരെ തിരിച്ചറിയപ്പെടാത്ത പക്ഷിവർഗത്തിന്റേതാണ് ഫോസിലെന്ന് ഗവേഷകർ സ്ഥിരീകരിച്ചത്. 2026 ഒക്ടോബർ 22ന് ‘അൽചെറിംഗ’ (Alcheringa) എന്ന ശാസ്ത്ര ജേണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഏകദേശം 1,90,000 മുതൽ 1,20,000 വർഷം വരെ പഴക്കമുള്ള ഗുഹാനിക്ഷേപങ്ങളിൽ നിന്നാണ് ഫോസിൽ ലഭിച്ചത്. ശക്തമായ കാലുകളും വലിയ പാദങ്ങളുമുള്ള, നിലത്ത് ജീവിക്കുന്ന മെഗാപോഡ് പക്ഷിവിഭാഗത്തിലാണ് പുതിയ സ്പീഷീസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏകദേശം 3.9 കിലോഗ്രാം ഭാരമുണ്ടായിരുന്ന മെഗാപോഡിയസ് റോക്കുസി, ഇന്ന് ഫ്ലോറസ് ദ്വീപിൽ കാണപ്പെടുന്ന ഓറഞ്ച്-ഫൂട്ടഡ് മെഗാപോഡിനെക്കാൾ വലുതായിരുന്നു. മെഗാപോഡിയസ് ജനുസ്സിൽ ഫ്ലോറസ് ദ്വീപിൽ നിലവിൽ ജീവിച്ചിരിക്കുന്ന ഏക സ്പീഷീസാണ് ഓറഞ്ച്-ഫൂട്ടഡ് മെഗാപോഡ്.

മുട്ട വിരിയിക്കുന്ന രീതിയിലും മെഗാപോഡുകൾ മറ്റ് പക്ഷികളിൽനിന്ന് വ്യത്യസ്തരാണ്. സാധാരണ പക്ഷികളെപ്പോലെ മുട്ടകൾക്ക് മുകളിൽ അടയിരുന്ന് ചൂടുനൽകുന്നതിന് പകരം ഇവ മണ്ണിനടിയിൽ കുഴിച്ചിടുകയാണ് ചെയ്യുന്നത്. മണ്ണിൽനിന്നും ചുറ്റുമുള്ള സസ്യാവശിഷ്ടങ്ങളിൽനിന്നും ലഭിക്കുന്ന ചൂടാണ് മുട്ടകൾ വിരിയാൻ ഉപയോഗിക്കുന്നത്.

ഇന്തോനേഷ്യൻ ഗവേഷകനായ റോക്കസ് ഡ്യൂ ആവെയുടെ (Rokus Due Awe) പേരിൽനിന്നാണ് പുതിയ പക്ഷിവർഗത്തിന് പേര് ലഭിച്ചത്. ലിയാങ് ബുവ ഗുഹയിൽനിന്ന് കണ്ടെത്തിയ മൃഗങ്ങളുടെ അവശിഷ്ടങ്ങൾ പഠിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ‘ഹോബിറ്റ്’ എന്നറിയപ്പെടുന്ന പുരാതന മനുഷ്യബന്ധുവായ ഹോമോ ഫ്ലോറസിയൻസിസിന്റെ (Homo floresiensis) കണ്ടെത്തലിന് വഴിയൊരുക്കിയ മനുഷ്യ അസ്ഥികളുടെയും പല്ലുകളുടെയും തിരിച്ചറിയലിലും അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു.

അതേസമയം, ലഭിച്ച ഫോസിൽ അപൂർണമാണെന്നത് ഗവേഷണത്തിന് വെല്ലുവിളിയാണ്. കാലെല്ലിന്റെ ഒരു ഭാഗം മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അതിനാൽ ഈ ഭീമൻ പക്ഷിക്ക് പറക്കാൻ കഴിയുമായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കൃത്യമായി എപ്പോഴാണ് ഈ സ്പീഷീസ് വംശനാശം സംഭവിച്ചതെന്നും നിലവിൽ ഫ്ലോറസിൽ കാണപ്പെടുന്ന ചെറിയ മെഗാപോഡുകൾക്കൊപ്പം ഇവ ജീവിച്ചിരുന്നോയെന്നും കണ്ടെത്താനായിട്ടില്ല.

പുരാതന മനുഷ്യർ ഈ പക്ഷിയുടെ മുട്ടകൾ ഭക്ഷിച്ചിരുന്നിരിക്കാമെന്ന സാധ്യതയും ഗവേഷകർ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, ഇതിന് സ്ഥിരീകരണം നൽകുന്ന നേരിട്ടുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഫോസിലുകളുടെ കൂടുതൽ പഠനത്തിലൂടെ ഫ്ലോറസ് ദ്വീപിന്റെ ചരിത്രാതീത കാലത്തെ ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix