‘കോഴിയുമല്ല മുട്ടയുമല്ല അതുക്കും മുൻപ് മെഗാപോഡിയസ് റോക്കുസി’! ചരിത്രാതീത പക്ഷിയുടെ ഫോസിൽ കണ്ടെത്തി
കോഴികളുമായി ബന്ധമുള്ള ഭീമാകാരമായ ചരിത്രാതീത പക്ഷിയുടെ പുതിയൊരു സ്പീഷീസിനെ തിരിച്ചറിഞ്ഞ് ഗവേഷകർ. ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലുള്ള ഗുഹയിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ ഫോസിൽ അവശിഷ്ടങ്ങളാണ് നിർണായക കണ്ടെത്തലിലേക്ക് നയിച്ചത്. ഏകദേശം 3.9 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ പക്ഷിക്ക് ഇന്ന് ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കളേക്കാൾ വലുപ്പമുണ്ടായിരുന്നുവെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ‘മെഗാപോഡിയസ് റോക്കുസി’ (Megapodius rokusi) എന്നാണ് പുതിയ പക്ഷിവർഗത്തിന് പേര് നൽകിയിരിക്കുന്നത്. ഫ്ലോറസ് ദ്വീപിലെ ലിയാങ് ബുവ ഗുഹയിൽനിന്ന് കണ്ടെത്തിയ കാലെല്ലിന്റെ ഫോസിൽ ഭാഗമാണ് പുതിയ സ്പീഷീസിനെ തിരിച്ചറിയാൻ […]
Read more