കോഴിക്കോട്: കിണറ്റിൽ നിന്ന് വെള്ളം കോരുന്ന കയറിൽ ശംഖുവരയന്‍ തലനാരിഴയ്ക്ക് സ്ത്രീ രക്ഷപ്പെട്ടു. ള്ളം കോരുന്ന സമയത്ത് കയ്യില്‍ എന്തോ തട്ടുകയും തുടർന്ന് നോക്കുമ്പോളാണ് പാമ്പിനെ കണ്ടെത്തിയത്. ഉടനെ വീട്ടുകാര്‍ വനംവകുപ്പിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം. സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. പലയിടങ്ങളിലും പാമ്പ് കടിയേറ്റ് മരണം സംഭവിക്കുന്നുണ്ട്.




