Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ഡിജോ കാപ്പന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വി.ഡി. സതീശൻ

തിരുവനന്തപുരം: ഡിജോ കാപ്പന്റെ വിയോഗത്തിൽ അനുശോധനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ ആരംഭിച്ച 40 വർഷത്തെ ദൃഢമായ സൗഹൃദമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു വഴികാട്ടിയും ജ്യേഷ്ഠസഹോദരനാണെന്നും കൂട്ടിച്ചേർത്തു. പൊതുപ്രവർത്തനമെന്ന വാക്കിന്റെ അർത്ഥം അതിന്റെ എല്ലാ തലങ്ങളിലും അന്വർത്ഥമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സതീശൻ അനുസ്മരിച്ചു. കേരള കോൺഗ്രസിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് ഡിജോ കാപ്പൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ആർക്ക് മുന്നിലും ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത അസാമാന്യമായ […]
Read more

ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം;മികവിന്റെ പട്ടികയിൽ കേരളം രണ്ടാമത്

ന്യൂഡൽഹി: രാജ്യത്ത് മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനം ത്രിപുരക്ക്. മൂന്നാം സ്ഥാനത്ത് ഒഡിഷയാണ്. കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം പുറത്തുവിട്ട 2023-24 വർഷത്തെ പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സസാണ് റിപ്പോർട്ട് പുറത്തു വിട്ടത്. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യനിർമാർജനം, ജലസേചനം, ശുചിത്വം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം കണക്കിലെടുത്തുള്ള വികസനം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് റാങ്കിങ് നൽകിയിരിക്കുന്നത്. 941 പഞ്ചായത്തുകളുള്ള കേരളത്തിൽ 95 പഞ്ചായത്തുകൾക്കും എ ഗ്രേഡുണ്ട്. കേരളത്തിൽ 840 പഞ്ചായത്തുകൾക്ക് ബി ഗ്രേഡ് കിട്ടി. […]
Read more

പൂവച്ചലില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പൂവച്ചല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലായിരുന്നു നായയുടെ ആക്രമണം. ആക്രമിക്കപ്പെട്ടവരുടെ മുഖത്തും കൈകാലുകളിലും ഗുരുതരമായ പരിക്കുകളുണ്ട്. നായക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നയി പ്രദേശ വാസികൾ വ്യക്തമാക്കി. വളര്‍ത്തുനായകളെയും കോഴികളെയും നായ ആക്രമിച്ചിരുന്നു. ശല്യം രൂക്ഷമായതോടെ നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു. നായയുടെ ജഡം പേവിഷബാധ സ്ഥിരീകരിക്കുന്നതിനായി മാറ്റിയിട്ടുണ്ട്.
Read more

ലീഗിനെ വിമർശിക്കുമ്പോൾ മലപ്പുറം ജില്ലയോടും മുസ്ലിങ്ങളോടുമുള്ള വിമർശനമാക്കി മാറ്റുന്നു’: വിപി അനിൽ

മലപ്പുറം: മുസ്ലിം ലീഗിന്റെ നിലപാടുകളിൽ മാറ്റം വന്നുവെന്നും അതിനെക്കുറിച്ചുള്ള വിമർശനങ്ങളെ മലപ്പുറം ജില്ലയെയും മുസ്ലിം സമൂഹത്തെയും ലക്ഷ്യമാക്കിയുള്ളതാക്കി മാറ്റുന്നുവെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വിപി അനിൽ. ലീഗ് നേതാക്കളുടെ പ്രതികരണങ്ങൾ പലപ്പോഴും ഇത്തരത്തിലുള്ള രീതിയിലാണെന്നും, മലപ്പുറം ജില്ല എല്ലാ വിഭാഗം ആളുകളുടെയും താണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് അതിന്റെ കുത്തക അവകാശപ്പെടേണ്ടതില്ലെന്നും വിപി അനിൽ അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി നടേശൻ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിപ്പില്ലെന്നും, എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അദ്ദേഹത്തിന് അഭിപ്രായം പറയാനുള്ള […]
Read more

മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥന്റെ വിരൽ കടിച്ചുമുറിച്ച് കള്ളൻ മുങ്ങി

കോഴിക്കോട്: വീട്ടില്‍ കയറിയ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിന്റെ ഇടയിൽ ഗൃഹനാഥന്റെ വിരല്‍ കടിച്ചുമുറിച്ച് രക്ഷപ്പെട്ടോടി കള്ളൻ. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം. കോഴിക്കോട് മുക്കത്താണ് സംഭവം. നെല്ലിക്കാപ്പറമ്പ് അങ്ങാടിക്ക് സമീപം താമസിക്കുന്ന താളത്തില്‍ കോട്ടമ്മല്‍ വീട്ടില്‍ ഹാരിസിനെയാണ് മോഷ്ടാവ് അക്രമിച്ചത്. രാത്രിയിൽ എഴുന്നേറ്റ ഹാരിസ് ഡൈനിംഗ് ഹാളിന് സമീപം ഒരാളെ കാണുകയും, മകനാണെന്ന് കരുതി വിളിച്ചപ്പോള്‍ ഇയാള്‍ അടുക്കള ഭാഗത്തേക്ക് ഓടിപോകുകയും ചെയ്തു. ന്നാലെയെത്തിയ ഹാരിസ് ഇയാളെ പിടികൂടുകയായിരുന്നു. അതിന് പിന്നാലെയാണ് ഇയാൾ ഹാരിസിന്റെ വിരൽ […]
Read more

നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ പകർത്തി;കേസെടുത്ത്‌ പോലീസ്

പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വീഡിയോ ചിത്രീകരിച്ച് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത സംഭവത്തിൽ പമ്പ പൊലീസ് കേസെടുത്തു. ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനംവകുപ്പിനോടും റിപ്പോർട്ട് തേടിയിരുന്നു. ഇതിനെത്തുടർന്നാണ് പമ്പ പോലീസ് കേസെടുത്തത്. നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച എന്ന തലക്കെട്ടോടെ 10 മിനിറ്റുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നട അടച്ചു കഴിഞ്ഞാല്‍ അധികൃതര്‍ക്കല്ലാതെ ആര്‍ക്കും പോകാന്‍ അനുവാദം ഇല്ലെന്നിരിക്കെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇയാള്‍ കടന്നുവന്നതെങ്ങനെയെന്നതും അന്വേഷിക്കും.
Read more

കുഞ്ഞനുജനില്ലാതെ വീട്ടിലേക്ക് അനോഷ് മടങ്ങി

എറണാകുളം: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ സഹോദൻ അനോഷ് ആശുപത്രി വിട്ടു. കുഞ്ഞനിയനുമായി കളിച്ചുവളർന്ന വീട്ടിൽ തനിയെയാണ് അനോഷ് മടങ്ങിപോകുന്നത്. 18ന് രാത്രി സഹോദരൻ ആൽജോയ്‌ക്കൊപ്പം വീടിന്റെ ഹാളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അനോഷിന് പാമ്പുകടിയേറ്റത്. അനോഷിന്റെ കൈവെള്ളയിലാണ് പാമ്പുകടിയേറ്റത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അനോഷ്. അനോഷ് പൂർണ്ണ ആരോഗ്യവാനാണ് ന്യൂറോ സംബന്ധമായും പ്രശ്നങ്ങളും ശ്വാസ തടസ്സങ്ങളും പൂർണ്ണമായി ഭേദമായി എന്നും അനോഷിനെ ചികിൽസിച്ച ഡോക്ടർ വ്യക്തമാക്കി. ശംഖുവരയൻ പാമ്പാണ് അനോഷിനെയും സഹോദരൻ അൽജോയെയും കടിച്ചത്. […]
Read more

മൂര്‍ഖനെ പിടികൂടാന്‍ പോയി; കിട്ടിയത് രണ്ടെണ്ണം, ഒപ്പം 30 മുട്ടകളും

തിരുവനന്തപുരം: ഒരു മൂര്‍ഖനെ പിടികൂടാന്‍ പോയപ്പോള്‍ കിട്ടിയത് രണ്ട് മൂർഖൻ പാമ്പും 30 പാമ്പിൻ മുട്ടയും. തിരുവനന്തപുരം പേയാട് സ്വദേശി മനുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഒരു പാമ്പിനെ കണ്ടത്. 16 വയസ്സോളം പ്രായമുള്ള ആണ്‍ മൂര്‍ഖനെയാണ് ആദ്യം പിടികൂടിയത്. അപ്പോഴാണ് സമീപത്തെ പൊത്തിലേക്ക് മറ്റൊരു മൂർഖൻ പാമ്പ് കയറിപ്പോകുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പൊത്തിൽ പരിശോധന നടത്തിയപ്പോഴാണ് 30 ഓളം പാമ്പിന്‍ മുട്ടയും ഇവിടെ നിന്ന് കണ്ടെത്തിയത്.
Read more

പശ്ചിമേഷ്യൻ സംഘർഷം; ദോഹയിലേക്കുള്ള സർവീസുകൾ നാളെ മുതൽ പൂർണ്ണതോതിലാകും

ന്യൂഡൽഹി: ഇറാൻ–അമേരിക്ക–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യൻ മേഖലയിലെ വിമാന സർവീസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ മെയ് 1 മുതൽ പൂർണ്ണമായി പുനരാരംഭിക്കുമെന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ അറിയിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളാണ് സർവീസുകൾ പഴയപടിയാക്കുന്നത്. സംഘർഷ സാഹചര്യം കാരണം കഴിഞ്ഞ ദിവസങ്ങളിൽ സർവീസുകളിൽ മാറ്റങ്ങളും റദ്ദാക്കലുകളും ഉണ്ടായിരുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ […]
Read more

ട്രെയിനിൽ വിദ്യാർത്ഥിയുടെ ഒരു ലക്ഷം രൂപയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: ട്രെയിൻ യാത്രക്കാരനായ വിദ്യാർത്ഥിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിൽ ഒരാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൽപകഞ്ചേരി തലക്കാട് സ്വദേശി അബു സാലിഹി (37) ആണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന മലബാർ എക്‌സ്പ്രസ് ട്രെയിനിലെ എ.സി കോച്ചിലാണ് മോഷണം നടന്നത്. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതോടെ അബു സാലിഹിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും പിന്നാലെ അറസ്റ്റ് നടത്തുകയുമായിരുന്നു. റെയിൽവേ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix