തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പൂവച്ചല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലായിരുന്നു നായയുടെ ആക്രമണം. ആക്രമിക്കപ്പെട്ടവരുടെ മുഖത്തും കൈകാലുകളിലും ഗുരുതരമായ പരിക്കുകളുണ്ട്. നായക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നയി പ്രദേശ വാസികൾ വ്യക്തമാക്കി. വളര്‍ത്തുനായകളെയും കോഴികളെയും നായ ആക്രമിച്ചിരുന്നു. ശല്യം രൂക്ഷമായതോടെ നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു. നായയുടെ ജഡം പേവിഷബാധ സ്ഥിരീകരിക്കുന്നതിനായി മാറ്റിയിട്ടുണ്ട്.




