സുല്‍ത്താന്‍ ബത്തേരി: ദിവസങ്ങളായി കാണാതായിരുന്ന യുവാവിനെ വീടിന് സമീപത്തെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് (19) നെയാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ ഹരീഷിനെ കാണാതായിരുന്നു. തുടർന്ന് പോലീസ്, ബന്ധുക്കൾ, നാട്ടുകാർ എന്നിവർ ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തെ പൊതുകിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് നൂല്‍പ്പുഴ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.






