കോഴിക്കോട്: വീട്ടില്‍ കയറിയ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിന്റെ ഇടയിൽ ഗൃഹനാഥന്റെ വിരല്‍ കടിച്ചുമുറിച്ച് രക്ഷപ്പെട്ടോടി കള്ളൻ. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം. കോഴിക്കോട് മുക്കത്താണ് സംഭവം. നെല്ലിക്കാപ്പറമ്പ് അങ്ങാടിക്ക് സമീപം താമസിക്കുന്ന താളത്തില്‍ കോട്ടമ്മല്‍ വീട്ടില്‍ ഹാരിസിനെയാണ് മോഷ്ടാവ് അക്രമിച്ചത്. രാത്രിയിൽ എഴുന്നേറ്റ ഹാരിസ് ഡൈനിംഗ് ഹാളിന് സമീപം ഒരാളെ കാണുകയും, മകനാണെന്ന് കരുതി വിളിച്ചപ്പോള്‍ ഇയാള്‍ അടുക്കള ഭാഗത്തേക്ക് ഓടിപോകുകയും ചെയ്തു. ന്നാലെയെത്തിയ ഹാരിസ് ഇയാളെ പിടികൂടുകയായിരുന്നു. അതിന് പിന്നാലെയാണ് ഇയാൾ ഹാരിസിന്റെ വിരൽ കടിച്ചു മുറിച്ചത്. വേദന കൊണ്ട് പിടി വിട്ട ഉടനെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.




