കാസർകോട്: കാസർകോട് തൃക്കരിപ്പൂരിൽ ശൈശവ വിവാഹം. ദക്ഷിണ കൊറിയയിൽ ജോലി ചെയ്തിരുന്ന 28 വയസുകാരനായ സാബിർ ഷെയ്ക്ക്കാണ് 16 വയസുകാരിയെ വിവാഹം കഴിച്ചത്. ചൈൽഡ് ലൈനിൽ ചിലർ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ഉണ്ടായത്. ബാല വിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സമർപ്പിചു. ഇതോടെ അന്വേഷണം നടത്താൻ കോടതി ചന്തേര പോലീസിന് നിർദ്ദേശം നൽകി. കല്യാണം നടത്തിയിട്ടില്ലെന്നും ഉറപ്പിക്കൽ ചടങ്ങ് മാത്രമാണ് നടന്നതെന്നുമാണ് പെൺകുട്ടിയുടെയും വരന്റെയും ബഡുക്കളുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. വരൻ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.






