എറണാകുളം: വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ നടത്തിയ 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. കഴിഞ്ഞ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. വാറ്റുപുഴ ആനിക്കാട് ശശികല ഭവനില്‍ അശ്വിന്‍ രാജീവിനെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു. റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്കു നേരെ ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയാണ് ഇയാൾ നഗ്നത പ്രദര്‍ശനം നടത്തിയത്. കൂടാതെ, വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പറുള്‍പ്പെടെ വെച്ചാണ് വിദ്യാര്‍ത്ഥിനി പോലീസിൽ പരാതി പെട്ടത്. എടത്തല പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ ഉള്‍പ്പടെ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടിക്കൂടിയത്.




