Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓണാഘോഷം ഇനി സോണി ബ്രാവിയക്കൊപ്പം; ഉത്സവകാല ഓഫറുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ബ്രാവിയ ട്രൂ ആർജിബി ടിവികൾ, ഓഡിയോ സിസ്റ്റങ്ങൾ, ക്യാമറകൾ എന്നിവയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് സോണി ഇന്ത്യ. അടുത്തിടെ വിപണിയിലിറക്കിയ 115 ഇഞ്ച് ബ്രാവിയ ട്രൂ ആർജിബി ടിവി അടക്കമുള്ള പ്രീമിയം ഉൽപ്പന്നങ്ങൾക്ക് വൻ ഇളവുകളും ആനുകൂല്യങ്ങളുമാണ് സോണി ഒരുക്കിയിരിക്കുന്നത്.

തിരഞ്ഞെടുത്ത ബ്രാവിയ ടിവികൾക്ക് 25,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, 3 വർഷത്തെ വാറന്റി ലഭിക്കും. ഒരു ഇ.എം.ഐ സൗജന്യമായി ലഭിക്കുന്നതിനൊപ്പം പ്രതിമാസം 2,995 രൂപ മുതലുള്ള ലളിതമായ ഇ.എം.ഐ ഓപ്ഷനുകളും ലഭ്യമാണ്. ടിവിയും സൗണ്ട്ബാറും ഒരുമിച്ച് വാങ്ങുമ്പോൾ 64,990 രൂപ വരെ ലാഭിക്കാം.

2026 സെപ്റ്റംബർ 6 വരെ കൊച്ചിയിലെ അംഗീകൃത സോണി ഡീലർമാർ വഴി ഈ ഓഫറുകൾ ലഭ്യമായിരിക്കും.

തിരഞ്ഞെടുത്ത മോഡലുകൾക്ക് 15,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും, ടിവി + സൗണ്ട്ബാർ കോംബോ വാങ്ങുമ്പോൾ 15,000 രൂപ വരെ തൽക്ഷണ ഇളവും ലഭിക്കും. ബ്രാവിയ തിയേറ്റർ ബാർ 7+ സബ് വൂഫേഴ്സ് വാങ്ങുമ്പോൾ എസ്എ – ആർഎസ്8 റിയർ സ്പീക്കർ സൗജന്യമായി സ്വന്തമാക്കാം.

പാർട്ടി സ്പീക്കറുകൾക്ക് ഒരു ഇ.എം.ഐ സൗജന്യമായി ലഭിക്കുന്നതിനൊപ്പം യുഎൽടി900/യുഎൽടി900എസി പാർട്ടി സ്പീക്കറുകൾക്കൊപ്പം സൗജന്യ വയർലെസ് ഡ്യുവൽ മൈക്കും നൽകുന്നു.

സോണിയുടെ ജനപ്രിയ വയർലെസ് ഹെഡ്‌ഫോണുകളായ ഡബ്ല്യുഎച്ച്-1000എക്സ്എം6, ഡബ്ല്യുഎച്ച്-1000എക്സ്എം5, ഇയർബഡുകൾ, ഇൻസോൺ ഗെയിമിംഗ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും ആകർഷകമായ ഓഫർ വിലയും ക്യാഷ്ബാക്കുകളും ലഭ്യമാണ്.

ഓഫർ കാലാവധി ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 6 വരെയാണ്.

ഓണക്കാലത്തെ നിമിഷങ്ങൾ പകർത്തുവാൻ സോണിയുടെ സിനിമാ ലൈൻ ക്യാമറ, ഇന്റർചേഞ്ചബിൾ ലെൻസ് ക്യാമറ, ഇസെഡ് വി ക്യാമറ, ലെൻസുകൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പം സന്തോഷം പങ്കുവെക്കുന്ന ആഘോഷമാണ് ഓണം. തങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യയും ആകർഷകമായ ഉത്സവകാല ഓഫറുകളും വഴി ഉപഭോക്താക്കൾക്ക് കൂടുതൽ സന്തോഷകരമായ ആഘോഷാനുഭവം നൽകാനാണ് സോണി ശ്രമിക്കുന്നതെന്ന് സോണി ഇന്ത്യ സെയിൽസ് ഡയറക്ടർ സതീഷ് പദ്മനാഭൻ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer