Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൈറലാവാൻ 200 അടി ഉയരത്തിലുള്ള കുടിവെള്ള സംഭരണി സ്വിമ്മിംഗ് പൂളാക്കി യുവാക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുസാഫർനഗർ: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവാൻ 200 അടി ഉയരത്തിലുള്ള കുടിവെള്ള സംഭരണി സ്വിമ്മിംഗ് പൂളാക്കി യുവാക്കൾ. ഉത്തർ പ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുധാന എന്ന സ്ഥലത്താണ് സംഭവം. ഗ്രാമത്തിലേക്ക് മുഴുവൻ കുടിവെള്ളം എത്തിക്കുന്ന ഈ ടാങ്കിനെ യുവാക്കൾ ഒരു സ്വിമ്മിംഗ് പൂൾ പോലെയാണ് ഉപയോഗിക്കുന്നത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഇത്രയും ഉയരത്തിൽ യുവാക്കൾ കയറിയത്. നൂറുകണക്കിന് കുടുംബങ്ങൾ കുടിക്കാനും പാചകം ചെയ്യാനും ഈ ടാങ്കിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ, യുവാക്കൾ ടാങ്കിലിറങ്ങി കുളിക്കുന്നത് വഴി പലതരം ത്വക്ക് രോഗങ്ങളും അണുബാധകളും മറ്റ് പകർച്ചവ്യാധികളും പടർന്നുപിടിക്കാനുള്ള ആശങ്കയാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്. പൊതുമുതൽ ഇത്ര നിരുത്തരവാദപരമായി ഉപയോഗിക്കുന്നത് നാട്ടുകാരെ പ്രകോപിതരാക്കിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer