ന്യൂഡൽഹി: നിലവിൽ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇന്ധന വില വർധിപ്പിക്കില്ലെന്ന് വാഗ്ദാനവുമായി കേന്ദ്രസർക്കാർ. പെട്രോളിയം-പ്രകൃതി വാതക ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് ഇന്ധന വില വർധിപ്പിക്കില്ലെന്ന് വിവരം അറിയിച്ചത്. പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റുകളും നിരീക്ഷിക്കുന്നുണ്ടെന്നും മുൻഗണനയ്ക്ക് അനുസരിച്ച് സ്റ്റോക്ക് എത്തിക്കുമെന്നും സുജാത ശർമ കൂട്ടിച്ചേർത്തു. നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില ഉയരുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പ്രതികരവുമായി എത്തിയത്. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഉണ്ടാവില്ലെന്നും സംസ്ഥാനങ്ങളുമായി ചേർന്ന് വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി.




