Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാഡ്രിഡില്‍ ഇന്ന് തീപാറും; ഗണ്ണേഴ്‌സിനെ തളയ്ക്കാന്‍ അത്‌ലറ്റിക്കോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മഡ്രിഡ്: അത്‌ലറ്റിക്കോയുടെ തട്ടകമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ ഇന്ന് തീപാറും പോരാട്ടം. ഇംഗ്ലീഷ് കരുത്തരായ ആഴ്സനലോ അതോ ആതിഥേയരായ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മഡ്രിഡോ..? ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ഒന്നാംപാദ സെമിഫൈനല്‍ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് പാരീസിലേത് പോലൊരു ത്രില്ലര്‍ തന്നെയാണ്.

ഗോളടിക്കുന്നതിലേറെ ഗോള്‍വഴങ്ങാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന രണ്ടു പരിശീലകരുടെ കീഴിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്. അത്ലറ്റിക്കോ കോച്ച് ഡിയേഗോ സിമിയോണിയും ആഴ്സനല്‍ കോച്ച് മിക്കല്‍ അര്‍റ്റേറ്റയും തമ്മിലുള്ള പോരാട്ടം കൂടിയാകും ഇന്നത്തേത്. ആര് ജയിക്കുമെന്ന് കാത്തിരുന്ന് കാണാം. അത്ലറ്റിക്കോയ്ക്കൊപ്പം ഇത് 15-ാം സീസണാണ് അര്‍ജന്റീനക്കാരന്‍ കോച്ച് സിമിയോണിയുടേത്. ഏഴാം സീസണിലാണ് അര്‍റ്റേറ്റ ടീമിനൊപ്പമുള്ളത്.

അത്ലറ്റിക്കോയുടെ ഗ്രൗണ്ടിലാണ് കളിയെങ്കിലും മത്സരത്തിന് മുമ്പേ മുന്‍തൂക്കം ആഴ്സനലിനാണ്. ഈ സീസണ്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ ഒരൊറ്റ കളിപോലും ആഴ്സനല്‍ തോറ്റിട്ടില്ല.

Tags :

Recent News

Advertisement
WhiteswanTV Footer