തൃശൂർ: ചെറുതുരുത്തി സ്വദേശിയായ ആറുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെയും സഫ്‌നയുടെയും മകൾ സൻഹ മെഹറിൻ ആണ് മരിച്ചത്.
മൂന്ന് ദിവസം മുൻപ് വീട്ടിലെ മാലിന്യകുഴിയിൽ വീണ് കുട്ടിക്ക് കൈയിൽ പരിക്കേറ്റിരുന്നു. തുടർന്ന് പനി അനുഭവപ്പെട്ടതിനെ തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഡിസ്ചാർജ് നേടിയ ശേഷം ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
ചൊവ്വാഴ്ച രാത്രി പാലക്കാട് ശ്രീകൃഷ്ണപുരത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: സഹൽ.




