Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിമാനത്തിനുള്ളിൽവെച്ച് അസ്വസ്ഥത; എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: വിമാനത്തിനുള്ളിൽവെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരൻ. വിമാനം ലാൻഡ് ചെയ്തശേഷം ടാക്‌സിവേയിലൂടെ സാവധാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് പുറത്തേക്ക് ചാടിയത്.

ഞായറാഴ്ച ഷാർജയിൽനിന്ന് ചെന്നൈയിലേക്ക് വന്ന എയർ അറേബ്യ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരൻ പുറത്തേക്ക് ചാടിയ ഉടൻതന്നെ പൈലറ്റ് വിമാനം നിർത്തുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ ഉടൻതന്നെ ഇയാളെ പിടികൂടുകയും ചോദ്യംചെയ്യലിനായി പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer