Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: chennai

തമിഴ്നാട് നിയമസഭയിൽ വാക്പോര്; DMKയെ കടന്നാക്രമിച്ച് വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ രൂക്ഷമായ വാക്പോരും ബഹളവും. ഡി.എം.കെ നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസുമായി ബന്ധപ്പെട്ട വിവരങ്ങളും മുഖ്യമന്ത്രി സഭയിൽ ഉന്നയിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭരണകാലത്തെ അഴിമതി ആരോപണങ്ങൾക്കൊപ്പം മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമെതിരായ വിമർശനങ്ങളും വിജയ് സഭയിൽ ഉന്നയിച്ചു. ഇതോടെ ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡി.എം.കെ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. മുൻ […]
Read more

ട്രെയിനിൽ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം; അന്വേഷണം ചെന്നൈയിലേക്ക്

ആഗ്ര/ചെന്നൈ: ആഗ്ര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു. സ്ത്രീയെ ചെന്നൈയിലെ ഒരു വാടകവീട്ടിൽ കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഓഗസ്റ്റ് ആറിന് ഡൽഹിയിലേക്ക് പോകുന്ന തമിഴ്നാട് എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥരില്ലാതെ കണ്ടെത്തിയ ചുവന്ന സ്യൂട്ട്കേസിലാണ് മൃതദേഹാവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്. സ്യൂട്ട്കേസിൽ നിന്ന് പുറത്തേക്ക് എന്തോ തള്ളിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ റെയിൽവേ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹഭാഗങ്ങളാണെന്ന് കണ്ടെത്തിയത്. സ്യൂട്ട്കേസിനുള്ളിൽ ചെന്നൈ […]
Read more

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ട; കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് തമിഴ്നാട്. നിലവിലെ അണക്കെട്ട് ശക്തമാണെന്ന് സുപ്രീംകോടതിയുടെ വിവിധ സമിതികൾ പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതിനാൽ ഇക്കാര്യത്തിൽ നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്നും തമിഴ്നാട് വൈദ്യുതി വകുപ്പ് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും ഉന്നയിച്ചിരുന്നു. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് കേരളം നിലപാട് ആവർത്തിച്ചത്. പുതിയ അണക്കെട്ടിന്റെ നിർമാണച്ചെലവ് പൂർണമായും കേരളം വഹിക്കാമെന്നും മുഖ്യമന്ത്രി […]
Read more

സഭയില്‍ പരാതി; MLAമാര്‍ക്കെല്ലാം പുതിയ കാര്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാട്ടിലെ ഓരോ എംഎൽഎമാർക്കും പുതിയ കാർ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. മണ്ഡലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടുന്നതിനുമാണ് പുതിയ തീരുമാനം എന്നാണ് സർക്കാർ വിശദീകരണം. എംഎൽഎമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്തതിനാൽ മണ്ഡലങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വിസികെ എംഎൽഎ ജോതിമണി നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പുതിയ പ്രഖ്യാപനം നടത്തിയത്. ഓരോ എംഎൽഎയ്ക്കും കാർ അനുവദിക്കുന്നതിനൊപ്പം ഡ്രൈവറുടെ ശമ്പളവും വാഹനവുമായി ബന്ധപ്പെട്ട ചെലവുകളും വഹിക്കുന്നതിനായി […]
Read more

കരുണാനിധിയെ പേരുമാത്രം വിളിച്ചു; ഡിഎംകെ പ്രതിഷേധത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ മുൻ അധ്യക്ഷനുമായ എം. കരുണാനിധിയെ ബഹുമാനസൂചകമായ വിശേഷണമില്ലാതെ പേരുമാത്രം പരാമർശിച്ചത് വിവാദമായി. ഡിഎംകെ അംഗങ്ങൾ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ മാപ്പ് ചോദിച്ചു. വനം വകുപ്പ് മന്ത്രി ആർ.വി. രഞ്ജിത്ത് കുമാറിന് വേണ്ടി മുഖ്യമന്ത്രി മാപ്പ് ചോദിക്കുകയായിരുന്നു. തിങ്കളാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിലാണ് സംഭവങ്ങളുടെ തുടക്കം. ആരോഗ്യ, റവന്യൂ വകുപ്പുകൾക്കുള്ള ഗ്രാൻഡുകൾ ആവശ്യപ്പെട്ടുള്ള ചർച്ചയ്ക്കിടെ സംസാരിക്കവെയാണ് മന്ത്രി ആർ.വി. രഞ്ജിത്ത് കുമാർ മുൻ മുഖ്യമന്ത്രിയുടെ […]
Read more

ലഹരിമാഫിയ അഴിഞ്ഞാടുന്നു; തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിനിടെ തമിഴ്നാട് നിയമസഭയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും സമീപകാലത്ത് ഉണ്ടായ നിരവധി അക്രമസംഭവങ്ങൾക്ക് പിന്നിൽ ലഹരിമാഫിയയാണെന്നും സ്റ്റാലിൻ ആരോപിച്ചു. കോയമ്പത്തൂരിൽ 19കാരനായ അമുദൻ കൊല്ലപ്പെട്ട സംഭവം നിയമസഭയിൽ ഉന്നയിച്ച സ്റ്റാലിൻ, ഇത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി കാണരുതെന്നും കൊലപാതകമായാണ് പരിഗണിക്കേണ്ടതെന്നും പറഞ്ഞു. അമുദൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരി ഇടപാടുകളെക്കുറിച്ച് വിവരം നൽകിയതിനാണ് […]
Read more

ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം; കോടതിയില്‍ നിലപാട് അറിയിച്ച് വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് തമിഴ്നാട് സർക്കാർ. മദ്രാസ് ഹൈക്കോടതിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഉദയനിധിയെ റിമാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്ത്രീകളുടെ താൽപര്യം സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്ന് ഉദയനിധി സ്റ്റാലിനോട് ഹൈക്കോടതി നിർദേശിച്ചു. ചോദ്യം ചെയ്യൽ നടപടി ഇന്ന് തന്നെ പൂർത്തിയാക്കണമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അറസ്റ്റ് നടന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. […]
Read more

ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ; ഹെഡ്ഫോണുകൾ മസ്റ്റ്, ഉച്ചത്തിലുള്ള പാട്ടിനും വിലക്ക്

ചെന്നൈ: സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട പുതിയ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനാണ് പ്രധാന നിയന്ത്രണം. ഹെഡ്‌സെറ്റ് അല്ലെങ്കിൽ ഇയർഫോൺ ഉപയോഗിക്കാതെ പാട്ട് കേൾക്കുകയോ വീഡിയോ കാണുകയോ സ്പീക്കർ മോഡിൽ സംസാരിക്കുകയോ ചെയ്യരുതെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. പൊതുഗതാഗതത്തിൽ വലിയ ശബ്ദത്തിൽ സംസാരിക്കുന്നതും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കുകയാണ് പുതിയ മാർഗനിർദേശങ്ങളുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ ചെന്നൈ മെട്രോയിൽ സമാന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മെട്രോയിൽ സ്പീക്കർ മോഡിൽ സംസാരിക്കുകയോ […]
Read more

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചെന്നൈ: മൈസൂരു–ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിൽ യാത്രക്കാരന് നൽകിയ പരിപ്പുവടയിൽ ഫെവിക്വിക്ക് ട്യൂബ് കണ്ടെത്തിയതായി പരാതി. ഞായറാഴ്ച ട്രെയിൻ നമ്പർ 202608-ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 3241E സംഘത്തിലെ ഡി. ശേഖറിനാണ് ദുരനുഭവമുണ്ടായത്. വൈകിട്ട് മൂന്ന് മണിയോടെയാണ് ട്രെയിനിൽ സ്‌നാക്കുകൾ വിതരണം ചെയ്തതെന്ന് സംഘാംഗമായ ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു. പരിപ്പുവട കഴിക്കാൻ തുടങ്ങിയ ശേഖർ, അതിനുള്ളിലുണ്ടായിരുന്ന ഫെവിക്വിക്ക് പശ വായിൽ എത്തിയതോടെ ഉടൻ തന്നെ അത് തുപ്പിക്കളഞ്ഞതായും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് ടിക്കറ്റ് […]
Read more

തമിഴ്‌നാട് ബസുകള്‍ക്ക് ടിവികെ പതാകയുടെ നിറം

ചെന്നൈ: നഗരപരിധിയിൽ സർവീസ് നടത്തുന്ന മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ പുതിയ മിനി ബസുകളുടെ നിറത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നു. ടിവികെ പാർട്ടിയുടെ പതാകയിലെ മഞ്ഞയും ചുവപ്പും നിറങ്ങളോട് സാമ്യമുള്ള രീതിയിലാണ് ബസുകൾക്ക് പെയിന്റ് നൽകിയിരിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. പുതിയ ബസുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ പ്രതികരണങ്ങളാണ് ഉയർന്നത്. സ്കൂൾ, കോളേജ് ബസുകൾക്ക് സമാനമായ നിറമാണ് എംടിസി ബസുകൾക്കും നൽകിയിരിക്കുന്നതെന്ന് ചിലർ വിമർശിച്ചപ്പോൾ, ടിവികെ പതാകയുടെ നിറവുമായി സാമ്യമുണ്ടെന്ന ചൂണ്ടിക്കാട്ടി നിരവധി പേർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix