Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: chennai

‘വിജയ് എന്ന് വിളിക്കരുത്, സിഎം എന്ന് പറയണം’: ഡെപ്യൂട്ടി സ്പീക്കർ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെ ഇനി മുതൽ ‘സിഎം’ എന്ന് വിളിക്കണമെന്ന് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ എം. രവിശങ്കർ നിർദേശം നൽകി. മാധ്യമപ്രവർത്തകരോട് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഈ നിർദേശം നൽകിയത്. വിജയ് എന്ന് പേരിട്ട് വിളിക്കരുതെന്നും, പകരം ‘സിഎം’ എന്ന പദം ഉപയോഗിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുച്ചിറപ്പള്ളിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഈ നിർദേശം ഉയർന്നത്. മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്കിടയിലാണ് ഡെപ്യൂട്ടി സ്പീക്കർ ഇത്തരമൊരു നിലപാട് വ്യക്തമാക്കിയത്.
Read more

സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപണം; തമിഴ്‌നാട്ടിൽ ആൾക്കൂട്ടക്കൊല

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചു. അസം സ്വദേശിയായ പ്രൊസന്‍ജിത്ത് ദാസ് (35) ആണ് മരിച്ചത്. അസമില്‍ നിന്ന് ജോലി തേടി തിരുവള്ളൂരിലെത്തിയ ആറ് പേരടങ്ങുന്ന സംഘത്തിലൊരാളായിരുന്നു ഇയാള്‍. മദ്യലഹരിയില്‍ പ്രൊസന്‍ജിത്ത് ദാസ് ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കുടിക്കാന്‍ വെള്ളം ചോദിച്ച് ഇയാള്‍ സ്ത്രീയുടെ വീട്ടിലെത്തി ബഹളം വെച്ചതോടെ സ്ത്രീ ഭയന്ന് വീടിനകത്ത് കയറി വാതില്‍ അടച്ചു. ഇതിന് ശേഷം ഇയാള്‍ ജനല്‍ തകര്‍ക്കാന്‍ ശ്രമിച്ചതായി പറയുന്നു. ഇതോടെ സ്ത്രീ ബന്ധുക്കളെ […]
Read more

പിണറായി വിജയന് പിന്തുണയുമായി എം കെ സ്റ്റാലിൻ, കോൺഗ്രസിനും കടുത്ത വിമർശനം

ചെന്നൈ: പിണറായി വിജയൻറെ വീട്ടിൽ നടത്തപെടുന്ന ഇഡി പരിശോധനകളുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികരിച്ച സ്റ്റാലിൻ, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്ന പ്രവണത വർധിച്ചുവരുന്നതായി വിമർശിച്ചു. ഇത് ജനാധിപത്യത്തിന് ഗുരുതരമായ ആശങ്കകൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രതിപക്ഷ നേതാക്കളെ നേരിടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു, ഇത്തരം നടപടികൾ രാഷ്ട്രീയപരമായ വിവാദങ്ങൾക്ക് […]
Read more

പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി കുറയ്ക്കണം: കമൽഹാസൻ

ചെന്നൈ: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ മക്കൾ നീതി മയ്യം പ്രസിഡൻ്റ് കമൽഹാസൻ രംഗത്ത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോൾ, ഡീസലിനും ട്രെയിൻ, മെട്രോ, ബസ് നിരക്കുകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നികുതികൾ കുറയ്ക്കണമെന്നും ചുമലിലേക്ക് സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. രാജ്യസഭ എംപിയായ കമൽഹാസൻ വീഡിയോ സന്ദേശത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത് . ത്യാഗം പൗരന്മാരിൽനിന്ന് മാത്രം പ്രതീക്ഷിക്കരുത്. സർക്കാരുകളും സാമ്പത്തിക ഭാരം പങ്കിടണം. പ്രധാനമന്ത്രി മുഴുവൻ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണം, എന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് ട്രാൻസ്പോർട്ടിലേക്ക് കൂടുതൽ […]
Read more

മുസ്ലീം ലീഗ്, വിസികെ പാർട്ടികളെ ആരും വിമർശിക്കരുത്: എംകെ സ്റ്റാലിൻ

ചെന്നൈ: വിസികെയ്ക്കും മുസ്‌ലിം ലീഗിനും എതിരെ വിമർശനം പാടില്ലെന്ന് ഡിഎംകെ നേതാക്കളെയും പ്രവർത്തകർക്കും നിർദ്ദേശം നൽകി എം.കെ സ്റ്റാലിൻ. ഇതിനു മുമ്പ് എ.രാജ ഉൾപ്പെടെയുള്ള ചില നേതാക്കളുടെ പരാമർശങ്ങൾ വിവാദമായിരുന്നു. പാർട്ടി സ്ഥിതി എക്സിൽ പോസ്റ്റുകളിൽ സ്റ്റാലിൻ വ്യക്തമാക്കിയതോടെ, നേതാക്കളും പ്രവർത്തകരും കടുത്ത വാക്കുകൾ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. മന്ത്രിമാരായി ചുമതലയേറ്റവർക്ക് ആശംസകൾ. ഏതൊരു പാർട്ടിക്കും അവരുടെ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം ഉണ്ട്. അതിനാൽ പാർട്ടിയിലെ അംഗങ്ങൾ ആരെയും വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ ചെയ്യരുത്. നന്മയെ വിലമതിക്കുകയും, […]
Read more

ഗർഭകാല പരിചരണത്തിനായി ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ടു; നിഷേധിച്ച് കോടതി

ചെന്നൈ: ഭാര്യ ഗർഭകാല പരിചരണത്തിനായി സ്വന്തം വീട്ടിലേക്ക് മാറിയതിനെ തുടർന്ന് വിവാഹമോചനത്തിന് അപേക്ഷിച്ച ഭർത്താവിന് മദ്രാസ് ഹൈക്കോടതി തിരിച്ചടി നൽകി. വിദേശത്ത് ജോലി ചെയ്യുമ്പോഴും ഭാര്യയുടെയും കുഞ്ഞിൻ്റെയും ആവശ്യങ്ങൾ അവഗണിച്ച്, സമ്പാദ്യം മുഴുവൻ സ്വന്തം അമ്മയ്ക്ക് മാത്രം അയച്ചുകൊടുക്കുന്ന ഭർത്താവിന് വിവാഹമോചനത്തിന് അർഹതയില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത്. 2012-ൽ ഇവരുടെ വിവാഹം നടന്നത്, ഏഴു മാസം കഴിഞ്ഞ് ഭർത്താവ് സിംഗപ്പൂരിലേക്ക് ജോലിക്ക് പോയി. ജോലി വഴി ലഭിച്ച പണം മുഴുവൻ തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചുവെന്നും, ഭാര്യയ്ക്ക് […]
Read more

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസിന് മന്ത്രിമാ‍ർ

ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥ് എന്നിവരാണ് വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. കോൺഗ്രസ് നേരത്തെ ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്നെങ്കിലും മന്ത്രിസഭയിൽ പ്രാധിനിധ്യം ഉണ്ടായിരുന്നില്ല. കോൺഗ്രസ് നിയമസഭാകക്ഷി നേതാവാണ് എസ് രാജേഷ് കുമാർ. മേലൂരിൽനിന്നുള്ള എംഎൽഎയാണ് പി വിശ്വനാഥ്. ചരിത്രപരമായ ഒരു നിമിഷമാണ്, കാരണം 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട് മന്ത്രിസഭയിൽ വീണ്ടും എത്തുകയാണ് എന്ന് […]
Read more

ചെപ്പോക്കില്‍ ഹൈദരാബാദിന്റെ മുന്നിൽ ചെന്നൈ വീണു

ചെന്നൈ: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഹൈദരാബാദിനോട് തോറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. 27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 27 റണ്‍സടിച്ചു. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് തുടക്കത്തില‍ […]
Read more

അവസാന ഹോം മാച്ചിന് മുമ്പ് ധോണിക്ക് വീണ്ടും പരിക്ക്; ഹൈദരാബാദിനെതിരെ കളിക്കില്ല

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് അവസാന ഹോം മാച്ചിന് ഇറങ്ങുന്നതിന് മുൻപ് കനത്ത തിരിച്ചടി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തിൽ മുൻ നായകൻ എം.എസ്. ധോണി കളിക്കില്ലെന്നാണ് സൂചന. പരിശീലനത്തിനിടെ കൈവിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ഈ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടർന്ന് ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ പൂർണ്ണമായും നഷ്ടമായിരുന്നു. പരിക്ക് മാറാത്തതും, മികച്ച ഫോമിലുള്ള ചെന്നൈ ടീമിന്‍റെ വിന്നിംഗ് കോമ്പിനേഷൻ മാറ്റേണ്ട എന്ന […]
Read more

ആവേശപ്പോരിന് ചെന്നൈയും ഹൈദരാബാദും; മുന്നില്‍ പ്ലേ ഓഫ്

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചെപ്പോക്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഒരേയൊരു ലക്ഷ്യം പ്ലേ ഓഫ് മാത്രമാണ്. ജയിച്ചാല്‍ ഹൈദരാബാദിന് ഏറെക്കുറെ വഴി എളുപ്പമാകും. തോറ്റാല്‍ മറ്റുള്ളവരുടെ പ്രകടനം കൂടി ആശ്രയിക്കേണ്ട അവസ്ഥയിലുമാകും. എന്നാല്‍ ചെന്നൈയ്ക്ക് ജയം മാത്രമാണ് വേണ്ടത്. ഒരുപക്ഷെ, തോറ്റാൽ പുറത്തേക്കുള്ള വാതിൽ തുറന്നേക്കും. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മാത്രമാണ് പ്ലേ ഓഫില്‍ കടന്നത്. മറ്റുള്ള മൂന്നു സ്ഥാനങ്ങളിലേക്കും പോരാട്ടം കഠിനമാണ്. […]
Read more
Advertisement
WhiteswanTV Footer