Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രണ്ടും കൽപ്പിച്ച് അണ്ണാമലൈ; ജൂലൈയോടെ പുതിയ രാഷ്ട്രീയ പാർട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ബിജെപി വിട്ട് ആരംഭിച്ച ‘വി ദ ലീഡേഴ്സ്’ മൂവ്മെന്റ് ജൂലൈ മാസത്തോടെ രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് കെ. അണ്ണാമലൈ അറിയിച്ചു. മൂവ്മെന്റ് ഇപ്പോൾ പാർട്ടിയായി രൂപാന്തരപ്പെടാനുള്ള അന്തിമ ഘട്ടത്തിലാണെന്നും 50 ലക്ഷം അംഗത്വം നേടുക എന്നത് ലക്ഷ്യമാണെന്നും ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു.

ഇതുവരെ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതലായി 18 ലക്ഷം പേർ മൂവ്മെന്റിൽ ചേർന്നുവെന്നും അംഗത്വം ഓൺലൈനായും നേരിട്ടും സ്വീകരിക്കാമെന്നും അണ്ണാമലൈ വ്യക്തമാക്കി. സോഷ്യൽ മീഡിയ ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മൂവ്മെന്റ് ജനങ്ങൾക്കിടയിൽ വലിയ മാറ്റത്തിനുള്ള പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ടെന്നും അതിനാലാണ് ആളുകൾ ചേർന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മുതൽ സംഘടനയുടെ പ്രവർത്തനങ്ങൾ പുതിയ രൂപത്തിലേക്ക് മാറുമെന്നും ജനങ്ങൾ അത് കാണുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

സംഘടന പരാജയപ്പെടില്ലെന്നും തെറ്റായ വഴിയിലൂടെ ജനങ്ങളെ നയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മതങ്ങളോടും തങ്ങൾ തുല്യ നിലപാടാണ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരണമെന്നും യുവാക്കൾക്കിടയിലെ പ്രശ്നങ്ങളിൽ ശ്രദ്ധ വേണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ പുതിയ രീതികൾ കൊണ്ടുവരികയും സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു ജനകീയ മുന്നേറ്റമായി സംഘടനയെ മാറ്റുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ വ്യക്തമാക്കി.

Advertisement
WhiteswanTV Footer