‘സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒഴിവാക്കണം’; കേന്ദ്രത്തിന് കത്തുനല്‍കി അണ്ണാമലൈ
ചെന്നൈ: സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുനല്‍കി തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. നിലവിൽ 36 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് അണ്ണാമലയ്ക്ക് ലഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് അദ്ദേഹത്തിന് ഈ സുരക്ഷ അനുവദിച്ചിരുന്നത്. ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചിരുന്നു. പുതിയ സംരംഭത്തിന് 13 ലക്ഷത്തിലധികം പേർ അംഗത്വമെടുത്തതായി അദ്ദേഹം അവകാശപ്പെടുന്നുണ്ട്. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020-ലാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് 2021-ൽ തമിഴ്‌നാട് ബിജെപി […]
Read more

