Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിജെപി വിടാനൊരുങ്ങി അണ്ണാമലൈ; രാജിക്കത്ത് കൈമാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ എ. അണ്ണാമലൈ പാര്‍ട്ടി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നാബിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അണ്ണാമലൈ രാജി സമര്‍പ്പിച്ചുവെന്നാണ് വിവരം. എന്നാല്‍ അദ്ദേഹത്തിന്റെ രാജി നേതൃത്വം ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല.

വൈകുന്നേരം നാല് മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് ശേഷമാകും രാജിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുക.

അണ്ണാമലൈ ഉടന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഈയാഴ്ച തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. പാര്‍ട്ടി വിടുന്ന സാഹചര്യത്തില്‍ അദ്ദേഹം സന്നദ്ധ സംഘടന രൂപീകരിച്ച് പിന്നീട് അതിനെ രാഷ്ട്രീയ പാര്‍ട്ടിയാക്കാനാണ് പരിഗണനയെന്നാണ് വിവരം.

ബിജെപി–അണ്ണാ ഡിഎംകെ സഖ്യത്തെ കുറിച്ചുള്ള നിലപാടുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. അണ്ണാ ഡിഎംകെയുമായി സഖ്യം വേണ്ടെന്നും ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നും തെരഞ്ഞെടുപ്പില്‍ അദ്ദേഹം നിലപാട് എടുത്തിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നേതൃത്വം അണ്ണാ ഡിഎംകെയുമായി സഖ്യത്തിലേക്ക് നീങ്ങിയതോടെ ഇരുപക്ഷത്തിനും ഇടയില്‍ അകല്‍ച്ച വര്‍ധിച്ചതായി പറയുന്നു.

കോയമ്പത്തൂര്‍ നോര്‍ത്ത് സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കവും നിലനിന്നിരുന്നു. ഇതോടെയാണ് അണ്ണാമലൈയുടെ രാജി നീക്കം ശക്തമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്റെ ജന്മദിനമായ ജൂണ്‍ 4ന് പുതിയ രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടാകാമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നു. ഇതിനിടെ, കോയമ്പത്തൂര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ അണ്ണാമലൈക്കായി അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. “മക്കള്‍ ശക്തി”, “ഭാരതീയ വെട്രി കഴകം” എന്നീ പേരുകളില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാമെന്നുമാണ് അനുയായികളുടെ അവകാശവാദം.

Advertisement
WhiteswanTV Footer