Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലോക്‌സഭയും നിയമസഭകളും പിരിച്ചുവിടണം; ബാലറ്റ് പേപ്പറിൽ പുതിയ തിരഞ്ഞെടുപ്പ് വേണം: ഖാർഗെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്‌സഭയും സംസ്ഥാന നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പർ ഉപയോഗിച്ച് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ ആവശ്യപ്പെട്ടു.

രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്നാണ് ഖാർഗെയുടെ ആരോപണം. ജനാധിപത്യ സംവിധാനങ്ങളെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും രൂക്ഷമായി വിമർശിച്ച ഖാർഗെ, അന്വേഷണ ഏജൻസികളെയും വികസന ഏജൻസികളെയും കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എസ്‌ഐആർ നടപടികളിലും കോൺഗ്രസ് പ്രതിഷേധം ഉയർത്തുന്നുണ്ട്.

അതിനിടെ, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരെ വീണ്ടും ഉൾപ്പെടുത്താൻ ഫോം 6 ഉപയോഗിക്കുന്നതിനെക്കുറിച്ചും വിവാദം തുടരുകയാണ്. ഫോം 6 പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷയ്ക്കാണ് ഉപയോഗിക്കുന്നതെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി ചൂണ്ടിക്കാട്ടി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

കർണാടകയിലെ ബെളഗാവി, ബൽത്തങ്ങാടി മേഖലകളിൽ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനായി ഫോം 7 വ്യാപകമായി ഉപയോഗിച്ചെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, എസ്‌ഐആറുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിനായി മുൻ സുപ്രീംകോടതി ജഡ്ജിമാരുടെ സ്വതന്ത്ര സമിതിയും രൂപീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ അഞ്ചംഗ സമിതി വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix