Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തമിഴ്‌നാട് ബസുകള്‍ക്ക് ടിവികെ പതാകയുടെ നിറം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: നഗരപരിധിയിൽ സർവീസ് നടത്തുന്ന മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ പുതിയ മിനി ബസുകളുടെ നിറത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നു. ടിവികെ പാർട്ടിയുടെ പതാകയിലെ മഞ്ഞയും ചുവപ്പും നിറങ്ങളോട് സാമ്യമുള്ള രീതിയിലാണ് ബസുകൾക്ക് പെയിന്റ് നൽകിയിരിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം.

പുതിയ ബസുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ പ്രതികരണങ്ങളാണ് ഉയർന്നത്. സ്കൂൾ, കോളേജ് ബസുകൾക്ക് സമാനമായ നിറമാണ് എംടിസി ബസുകൾക്കും നൽകിയിരിക്കുന്നതെന്ന് ചിലർ വിമർശിച്ചപ്പോൾ, ടിവികെ പതാകയുടെ നിറവുമായി സാമ്യമുണ്ടെന്ന ചൂണ്ടിക്കാട്ടി നിരവധി പേർ പരിഹാസവുമായി രംഗത്തെത്തി.

ഭരണം മാറുമ്പോഴെല്ലാം പൊതുഗതാഗത ബസുകളുടെ നിറം മാറ്റുന്നത് യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും, സ്ഥിരമായ ഒരു പൊതുനിറം സ്വീകരിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നു.

അതേസമയം, ബസുകൾക്ക് നിറം നൽകുന്നത് തിരുച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനമാണെന്നും, സമാന രൂപകൽപ്പനയിലുള്ള ഏകദേശം 300 ബസുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും എംടിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ തന്നെ വിവിധ നിറങ്ങളിലുള്ള എംടിസി ബസുകൾ സർവീസിലുണ്ടെന്നും, പുതിയ നിറക്രമത്തിനും സർക്കാർ അംഗീകാരം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisement
WhiteswanTV Footer