Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: chennai airport

വിമാനത്തിനുള്ളിൽവെച്ച് അസ്വസ്ഥത; എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

ചെന്നൈ: വിമാനത്തിനുള്ളിൽവെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരൻ. വിമാനം ലാൻഡ് ചെയ്തശേഷം ടാക്‌സിവേയിലൂടെ സാവധാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് പുറത്തേക്ക് ചാടിയത്. ഞായറാഴ്ച ഷാർജയിൽനിന്ന് ചെന്നൈയിലേക്ക് വന്ന എയർ അറേബ്യ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരൻ പുറത്തേക്ക് ചാടിയ ഉടൻതന്നെ പൈലറ്റ് വിമാനം നിർത്തുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ ഉടൻതന്നെ ഇയാളെ പിടികൂടുകയും ചോദ്യംചെയ്യലിനായി പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ […]
Read more

ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ടെർമിനൽ 2ൽ തീപിടിത്തം

ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ തീപിടിത്തം. വിമാനക്കമ്പനികളുടെ ഓഫിസിനു സമീപം രേഖകൾ സൂക്ഷിച്ചയിടത്താണ് തീപിടിത്തമുണ്ടായത്. രാവിലെ 11.40ഓടെയാണ് തീപടരുന്നത് കണ്ടത്. ഉടൻ തീ അണച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. വിമാന സർവീസുകളെയും തീപിടിത്തം ബാധിച്ചില്ല. ഉച്ചയ്ക്ക് 2.35 ന് ഷെഡ്യൂൾ ചെയ്തത് പ്രകാരം കൃത്യസമയത്തുതന്നെ അടുത്ത വിമാനം സർവീസ് നടത്തി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix