മുംബൈ: മഹാരാഷ്ട്ര നാഗ്പൂരിലെ ഫോർച്യൂൺ മാളിലെ ലിഫ്റ്റിൽ കുടുങ്ങി ആറ് പേർ. ലിഫ്റ്റിലെ രക്ഷാപ്രവർത്തനം വൈകിയതിനെ തുടർന്ന് ഇവർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. ഇതേ തുടർന്ന് ലിഫ്റ്റിൻ്റെ ചില്ല് പൊട്ടിച്ചു ഇവർ പുറത്തിറങ്ങി. ലിഫ്റ്റിലെ എമർജൻസി നമ്പറിലേക്ക് നിരവധി തവണ ബന്ധപ്പെട്ടിട്ടും രക്ഷാപ്രവർത്തനത്തിനായി ആരും എത്തിയില്ല. വായു സഞ്ചാരം നിലച്ചതോടെ പലർക്കും ശ്വാസതടസ്സം നേരിട്ടു. അവസാന ശ്രമം എന്ന നിലയ്ക്കാണ് ചില്ല് പൊട്ടിച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു. ഇവിടെ ഇതിന് മുൻപും ഇത്തരത്തിൽ ലിഫ്റ്റ് തകരാറിലായതായി റിപ്പോർട്ടുണ്ട്.




