Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

മലപ്പുറത്ത് എംഡിഎംഎയുമായി സഹോദരങ്ങള്‍ പിടിയില്‍

മലപ്പുറം: മലപ്പുറം കുടശ്ശേരിപ്പാറ എകെകെ നഗര്‍ പരിസരത്തു വെച്ച് മാരകമയക്കുമരുന്നായ എംഡിഎംഎയുമായി സഹോദരങ്ങള്‍ പൊലീസിന്‍റെ പിടിയിലായി. ആതവനാട് കരിപ്പോള്‍ പട്ടര്‍ക്കല്ല് സ്വദേശികളായ റഷീദ് (53), സഹോദരന്‍ മുഹമ്മദ് ഷരീഫ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ ഇരിക്കുകയായിരുന്ന ഇവരെ പരിശോധിച്ചപ്പോഴാണ് കൈവശം സൂക്ഷിച്ചിരുന്ന നാലു ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രതികള്‍ പ്രധാനമായും ലഹരിവില്‍പന നടത്തിയിരുന്നത്. പ്രദേശത്തെ ലഹരി വില്‍പന ശൃംഖലയെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read more

മഞ്ജുവാര്യരുടെ“ഹാപ്പിലൂപ്പ് “തുടങ്ങി

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന “ഹാപ്പിലൂപ്പ്” ഇരിങ്ങാലക്കുടയിൽ ചിത്രീകരണം ആരംഭിച്ചു. കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നിർവഹിച്ചത്. “ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഹാപ്പിലൂപ്പ് “. മുകേഷ്,ജെ പി തുമിനാട്,മധു വാര്യർ, വി കെ പ്രകാശ്,നീരജ രാജേന്ദ്രൻ,നിധിന്യ, അനു,നിഷാന്ത് സാഗർ,ആതിര രാജീവ് തുടങ്ങിയ പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് […]
Read more

ആഹ്ലാദ പ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല; കോണ്‍ഗ്രസിനെതിരെ കടുത്ത അതൃപ്തിയുമായി ലീഗ്

മലപ്പുറം: വിധി വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത അതൃപ്തിയുമായി മുസ്ലീം ലീഗ്. എവിടെ ചെന്നാലും ആളുകള്‍ അതൃപ്തി അറിയിക്കുകയാണെന്നും തെരഞ്ഞടുക്കപ്പെട്ട എംഎല്‍എമാരുടെ പരിപാടിയ്ക്കില്ലെന്ന് അണികള്‍ പറയുന്ന സാഹചര്യത്തിലേക്ക് എത്തിയെന്നും മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് പറഞ്ഞു. ആഹ്ലാദപ്രകടനം പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണം. ഉണ്ടായിട്ടില്ലെങ്കില്‍ അതിന്റെതായ പ്രത്യാഘാതങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ഉണ്ടാകും. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം […]
Read more

വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരം രണ്ടാംഘട്ടം; പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഹാഷിം ചെന്നാമ്പിള്ളി ഉത്ഘാടനം ചെയ്യും

ആലപ്പുഴ🙁 പള്ളിപ്പുറം ) ചേർത്തല പള്ളിപ്പുറം തവണക്കടവ് കായലിലെ ഡ്രജിംഗിനെതിരെ തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാവുന്നു. രണ്ടാം ഘട്ട സമരം ഇന്ന് ആരംഭിക്കും. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഹാഷിം ചെന്നാമ്പിള്ളി സമരം ഉത്ഘാടനം ചെയ്യും.വിശാലമായ വേമ്പനാട്ട് കായലിൽ പലയിടങ്ങളിൽ നിന്ന് ശാസ്ത്രീയമായി എടുക്കേണ്ട മണൽ സകല അതിർവരമ്പുകളും ലംഘിച്ച് ഒരിടത്തുനിന്ന് തന്നെ വലിയ അളവിൽ കുഴിക്കുന്നത് മാസങ്ങളായി തുടരുകയാണ്. 500 മീറ്റർ ചുറ്റളവിൽ മൂന്നാമത്തെ ഡ്രജറും വന്നതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. […]
Read more

37കാരിയുടെ കണ്ണിൽനിന്ന് പത്തു സെന്‍റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു

തിരുവനന്തപുരം: തമിഴ്നാട് സ്വദേശിനിയായ 37കാരിയുടെ കണ്ണിൽനിന്ന് പത്തു സെന്‍റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ വിജയകരമായി പുറത്തെടുത്ത് കിംസ്ഹെൽത്ത്. രണ്ട് ദിവസമായി വലതുകണ്ണിൽ നീർക്കെട്ടും കടുത്ത വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് യുവതിയെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവരെ ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ കണ്ണിന്റെ നേര്‍ത്ത സുതാര്യ പാളിയായ കൺജങ്‌ടൈവയ്ക്ക് അടിയിൽ വിര സാന്നിധ്യം കണ്ടെത്തി. ഒഫ്താൽമോളജി വിഭാഗം കൺസൾട്ടന്റ് ഡോ അസ്ഗർ അബ്ബാസ് നയിച്ച മെഡിക്കൽ സംഘം അതീവ ജാഗ്രതയോടെ ശസ്ത്രക്രിയ നടത്തി, […]
Read more

ബെംഗളൂരുവിൽ പോകാൻ അനുമതി നൽകിയില്ല; മരത്തിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: ബെംഗളുരു യാത്രയ്ക്ക് അമ്മ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവാവ് 30 അടി ഉയരമുള്ള മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കോട്ടുകാൽ പയറുമൂട് സ്വദേശിയായ ഇരുപത് വയസുകാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. രാത്രി 9 മണിയോടെ പയറുമൂടിലെ ആളൊഴിഞ്ഞ പുരയിടത്തിലുള്ള അഞ്ഞിലിമരത്തിലാണ് യുവാവ് കയറിയത്. ബംഗളുരു പോകാൻ അമ്മ സമ്മതിക്കാത്തതായിരുന്നു യുവാവിനെ പ്രകോപിപ്പിച്ചത്. പൊലീസും നാട്ടുകാരും ബന്ധുക്കളും മണിക്കൂറുകളോളം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് താഴെയിറങ്ങാൻ തയ്യാറായില്ല. തുടർന്ന് ഫയർഫോഴ്സ് സഹായം തേടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട […]
Read more

എസ്കലേറ്റർ അപകടം; വഞ്ചിനാട് എക്സ്പ്രസിന് പേട്ടയിൽ സ്റ്റോപ് പരിഗണനയിൽ

തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ അപകടത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിന് പേട്ട സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിക്കുന്നതു റയിൽവേ പരിഗണിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ കഴിഞ്ഞ ദിവസം പേട്ടയിൽ നിർത്തിയപ്പോൾ ഒട്ടേറെപ്പേർ അവിടെ ഇറങ്ങിയിരുന്നു. മേയ് രണ്ടിന് ഉച്ചയ്ക്കു ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ എസ്കലേറ്ററിൽ കയറിയ വയോധികയും കൊച്ചുമകനും എസ്കലേറ്ററിൽ കയറിയ വയോധികയും കൊച്ചുമകനും എസ്കലേറ്ററിൽ നിന്നു പുറകിലേക്കു മറിഞ്ഞു വീണിരുന്നു. ഇവരെ സഹായിക്കാൻ ശ്രമിച്ചയാളും താഴെ വീണിരുന്നു. സ്റ്റേഷനിൽ യാത്രക്കാർ വീഴുന്നത് പതിവാണ്. എസ്കലേറ്ററിനു […]
Read more

മലപ്പുറത്ത് ഷാപ്പ് ഉടമയുടെ എട്ട് പവൻ സ്വര്‍ണ്ണമാല കവര്‍ന്നു

മലപ്പുറം: മലപ്പുറം വങ്ങാട് മൂര്‍ക്കനാട് റോഡിലുള്ള കള്ളുഷാപ്പിലെ ഉടമയുടെ കഴുത്തില്‍ നിന്നും എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കവര്‍ച്ച നടത്തിയത്. ജോലിക്കാരനെ അടുക്കളയില്‍ പൂട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. ഷാപ്പില്‍ രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷം അവസരം ഒത്തുവന്നപ്പോള്‍ കവര്‍ച്ച നടത്തുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കോളത്തൂര്‍ പൊലീസ് അറിയിച്ചു.
Read more

ജയിൽ മോചിതനായ കൊലക്കേസ് പ്രതിയെ വിവാഹം ചെയത് ജയിൽ ഉദ്യോ​ഗസ്ഥ

ഭോപ്പാൽ: മധ്യപ്രദേശിലെ സ്തനയിൽ കൊലക്കേസ് പ്രതിയെ വിവാഹം ചെയത് ജയിൽ ഉദ്യോ​ഗസ്ഥ. കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു വിവാഹം. ജയിലിനുള്ളിൽ വെച്ച് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയും ഒടുവിൽ വിവാഹത്തിലേക്ക് കലാശിക്കുകയും ചെയ്യുകയായിരുന്നു. സ്തന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂനും അവിടെ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ധർമ്മേന്ദ്ര സിങും തമ്മിലാണ് വിവാഹിതരായത്. ധർമ്മേന്ദ്ര സിങ് 2007-ലെ ഒരു കൗൺസിലറുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നത്. ഏകദേശം 14 വർഷത്തെ തടവ് ശിക്ഷ […]
Read more

ലൈം​ഗികാതിക്രമ പരാതി: ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

എറണാകുളം: നടനും ബി​ഗ്ബോസ് താരവുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈം​ഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി എറണാകുളം ജില്ല കോടതി. പ്രണയം നടിച്ച് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതി. 2024 മുതല്‍ ഷിയാസ് കരീം ലൈംഗിക ചൂഷണം നടത്തുന്നുവെന്നും നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നും പരാതിയിൽ പറയുന്നുണ്ട്. കോഴിക്കോട് കോടതിയെ സമീപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix