മലപ്പുറം: മലപ്പുറം വങ്ങാട് മൂര്‍ക്കനാട് റോഡിലുള്ള കള്ളുഷാപ്പിലെ ഉടമയുടെ കഴുത്തില്‍ നിന്നും എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കവര്‍ച്ച നടത്തിയത്. ജോലിക്കാരനെ അടുക്കളയില്‍ പൂട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. ഷാപ്പില്‍ രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷം അവസരം ഒത്തുവന്നപ്പോള്‍ കവര്‍ച്ച നടത്തുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കോളത്തൂര്‍ പൊലീസ് അറിയിച്ചു.






