പാലക്കാട്: വടക്കഞ്ചേരിയിൽ അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ്‍ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പൊലീസിന്റെ പിടിയിലായത്. ശ്രുതിയുടെ അമ്മയുടെ ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഇരുവരും കവർന്നത്. ശ്രുതിക്ക് ഭര്‍ത്താവും ഏഴും മൂന്നും വയസ് പ്രായമുളള മക്കളുമുണ്ട്. ഇരുവരും കന്യാകുമാരിയിലേക്കാണ് കടന്നത്. കന്യാകുമാരിയിലെത്തിയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.








