Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PALAKAD

മധു വധക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീം കോടതിയിലേക്ക്

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ചില പ്രതികളെ വെറുതെ വിട്ടതിനെതിരെ മധുവിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിക്കുക. കുടുംബം നിയമസഹായം തേടി അടുത്തയാഴ്ച്ച മുഖ്യമന്ത്രിയെ കാണാനിരിക്കുന്നതായി മധുവിന്റെ സഹോദരി സരസു അറിയിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി മധു വധക്കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചിരുന്നു. കേസിലെ പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ്, ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ […]
Read more

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പ്രശോഭിനായി വീണ്ടും വ്യാപക തെരച്ചില്‍

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സനായി പൊലീസ് വ്യാപക തിരച്ചിൽ തുടരുന്നു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളിലാണ് അന്വേഷണം നടത്തുന്നത്. പ്രതിയുടെ സുഹൃത്തുക്കളെയും സഹായികളെയും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പരാതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നതാണ് അതിജീവിത നൽകിയ പരാതിയിൽ […]
Read more

വീട്ടിനുള്ളില്‍ ഗൃഹനാഥന്‍ മരിച്ച നിലയില്‍; ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍

പാലക്കാട്: ഒറ്റപ്പാലം മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയിലും ഭാര്യയെയും മകനെയും അവശനിലയിലും കണ്ടെത്തി. കൂട്ട ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മീറ്റ്‌നയില്‍ താമസിക്കുന്ന രാമകൃഷ്‌ണൻ (60) ആണ് മരിച്ചത്. ഭാര്യ വസന്തയും മകന്‍ അഭിജിത്തിനെയും ഗുരുതരാവസ്ഥയില്‍ കണ്ടെത്തപ്പെട്ടതിനെ തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കുകയാണ്. വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് മൂവരെയും കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്ക പരന്നിരിക്കുകയാണ്. മരിച്ച രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് […]
Read more

എക്സൈസ് ഉദ്യോഗസ്ഥൻ ലോഡ്‌ജിൽ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: എക്സൈസ് ഉദ്യോഗസ്ഥൻ സ്വകാര്യ ലോഡ്ജിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ബി.ജെ ശ്രീജിയാണ് മരിച്ചത്. 54 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ശ്രീജി പാലക്കാട് യാക്കരയിലുള്ള ഒരു സ്വകാര്യ ലോഡ്ജിലായിരുന്നു താമസം. ഇന്ന് രാവിലെ തനിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്ന് കാണിച്ച് സുഹൃത്തുക്കളെ മുറിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഇവർക്കൊപ്പം ആശുപത്രിയിൽ ചികിത്സയും തേടി. എന്നാൽ, ഉച്ചയോടെ ബാത്ത് റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ തുടർനടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
Read more

പാലക്കാട് തച്ചമ്പാറയില്‍ 12 കാരന്‍ ജീവനൊടുക്കി

പാലക്കാട്: പാലക്കാട് തച്ചമ്പാറയില്‍ 12 കാരനെ വീട്ടിന്റെ തട്ടിന്‍ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരണപ്പെട്ടത്. സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്തത്. ഉടൻ തന്നെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
Read more

രമേഷ് പിഷാരടിയുടെ എംഎൽഎ ഓഫിസ് ഉടൻ പാലക്കാട് തുറക്കും

പാലക്കാട്: രമേഷ് പിഷാരടിയുടെ എംഎൽഎ ഓഫിസ് ഉടൻ പാലക്കാട് തുറക്കും. എംഎൽഎ എന്ന നിലയിൽ പൂർണ സേവനം ജനങ്ങൾക്കു നൽകാനും, സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കാനാണു നിലവിലുള്ള തീരുമാനം. പാലക്കാടിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാകുമെന്നു പിഷാരടി പറഞ്ഞു. ജില്ലയിൽ രണ്ട് മന്ത്രിമാരാണുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ പ്രത്യേക ഊന്നൽ നൽകും. പാലക്കാട് ഗവ.മെഡിക്കൽ കോളജ് സുസജ്ജമാക്കുമെന്നും പിഷാരടി പറഞ്ഞു. പ്രചാരണസമയത്ത് ഏറ്റവും കൂടുതൽ പേർ പരാതി പറഞ്ഞതു നെല്ലുസംഭരണത്തെക്കുറിച്ചാണ്. നെല്ലു സംഭരണത്തിനു ബജറ്റിൽത്തന്നെ തുക വകയിരുത്തിയുള്ള നടപടികൾക്കു […]
Read more

സഹോദരിയെ വഴക്ക് പറഞ്ഞതിൽ ദേഷ്യം; മകന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

പാലക്കാട്: പാലക്കാട് ചിറ്റിലഞ്ചേരിയിൽ മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി മുത്തു ആണ് മരിച്ചത്. 75 വയസ്സായിരുന്നു. സഹോദരിയെ വഴക്കു പറഞ്ഞതിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മകൻ സുനിൽ അച്ഛനെ കൈക്കോട്ട് കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വധശ്രമ കേസിൽ സുനിൽ റിമാൻഡിലാണ്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മുത്തു മരണപെട്ടത്.
Read more

വി ഡി സതീശന് വേണ്ടി ഒറ്റപ്പാലം അമ്പലപ്പാറയിൽ പായസ വഴിപാട്

പാലക്കാട്: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് വേണ്ടി ഒറ്റപ്പാലം അമ്പലപ്പാറയിലെ മുതലപ്പാറക്കാവ് ഭഗവതി ക്ഷേത്രത്തിൽ പായസ വഴിപാട്. 102 സീറ്റോട് കൂടി യുഡിഎഫ് നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുമ്പോൾ അതിൽ വിഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ സന്തോഷ സൂചകമായാണ് വഴിപാട് നടത്തിയത്. കോൺഗ്രസ് അമ്പലപ്പാറ മണ്ഡലം കമ്മിറ്റിയാണ് സത്യപ്രതിജ്ഞക്ക് മുൻപ് ക്ഷേത്രത്തിലെത്തി വഴിപാട് കഴിച്ചത്. പ്രദേശത്തെ അങ്കണവാടികളിലും, ഖാദി കേന്ദ്രത്തിലും ഉൾപ്പെടെ പ്രവർത്തകർ പായസ വിതരണം നടത്തി.
Read more

സ്ത്രീകളുടെ സൗജന്യയാത്ര; വിമർശനവുമായി സ്വകാര്യബസ് ഉടമകൾ

പാലക്കാട്: വനിതകൾക്ക് കെഎസ്ആർടിസിയിൽ സാജന്യ യാത്ര അനുവദിക്കുന്നതിൽ വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്ന് ഇവർ വിമർശിക്കുന്നു. ആശങ്ക അറിയിക്കുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. ജൂൺ 15 മുതലാണ് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര. വനിതകൾക്ക് കെഎസ്ആർടിസിയിൽ സാജന്യ യാത്ര നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല തകർന്നു പോകും. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. സർക്കാരിൽ നിന്ന് അനുകൂല […]
Read more

പാലക്കാട് ശ്രീനിവാസൻ വധക്കേസ്;പ്രതി അബ്ദുൾ റഷീദ് കോടതിയിൽ കീഴടങ്ങി

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി. പട്ടാമ്പി സ്വദേശിയായ അബ്ദുൾ റഷീദാണ് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ നേരിട്ടെത്തി കീഴടങ്ങിയത്. ഏപ്രിൽ 30-നായിരുന്നു ഇയാൾ കോടതിക്ക് മുൻപാകെ ഹാജരായത്. 2022 ഏപ്രിൽ 16-നാണ് മേലാമുറിയിലെ ശ്രീനിവാസന്റെ വർക്ക്ഷോപ്പിൽ വെച്ച് ശ്രീനിവാസനെ വെട്ടിക്കൊന്നത്. പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്നായിരുന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ ഉൾപ്പെട്ട മറ്റ് 56 പ്രതികൾക്ക് ഇതിനോടകം തന്നെ ഹൈക്കോടതിയും […]
Read more
Advertisement
WhiteswanTV Footer