പാലക്കാട്: എക്സൈസ് ഉദ്യോഗസ്ഥൻ സ്വകാര്യ ലോഡ്ജിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ബി.ജെ ശ്രീജിയാണ് മരിച്ചത്. 54 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ശ്രീജി പാലക്കാട് യാക്കരയിലുള്ള ഒരു സ്വകാര്യ ലോഡ്ജിലായിരുന്നു താമസം. ഇന്ന് രാവിലെ തനിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്ന് കാണിച്ച് സുഹൃത്തുക്കളെ മുറിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഇവർക്കൊപ്പം ആശുപത്രിയിൽ ചികിത്സയും തേടി.
എന്നാൽ, ഉച്ചയോടെ ബാത്ത് റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ തുടർനടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.




