Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PALAKAD

പാലക്കാട് സിപിഐഎം ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജിവെച്ചു

പാലക്കാട്: പാലക്കാട് ഏരിയ കമ്മിറ്റി അംഗവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവുമായി ഏരിയ കമ്മിറ്റി യോഗത്തില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തര്‍ക്കം ഇരുവരും തമ്മിൽ തർക്കമുണ്ടായത്. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ചിലരുടെ ഔദാര്യമാണെന്ന നിലയില്‍ അബ്ദുല്‍ ഷുക്കൂറിനെതിരെ […]
Read more

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭേച്ചിയെ വീഴ്ത്തി പിഷാരടി

പാലക്കാട്: ആവേശകരമായ മത്സരം നടന്ന പാലക്കാട് മണ്ഡലത്തില്‍ വിജയവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടി. 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം സ്വന്തമാക്കിയത്. ശോഭ സുരേന്ദ്രൻ ജയിക്കുമെന്ന് എന്‍ഡിഎ കണക്കുകൂട്ടിയ മണ്ഡലമായിരുന്നു പാലക്കാട്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി. ഇക്കുറി സവിശേഷ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു പാലക്കാട്. ഇടതില്‍ നിന്നും 2011 ല്‍ യുഡിഎഫിനു വേണ്ടി ഷാഫി പറമ്പില്‍ തിരിച്ചുപിടിച്ച മണ്ഡലമാണ് ഇത്. 2024 ലോക്സഭാ […]
Read more

അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ യുവതി അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരിയിൽ അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ്‍ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പൊലീസിന്റെ പിടിയിലായത്. ശ്രുതിയുടെ അമ്മയുടെ ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഇരുവരും കവർന്നത്. ശ്രുതിക്ക് ഭര്‍ത്താവും ഏഴും മൂന്നും വയസ് പ്രായമുളള മക്കളുമുണ്ട്. ഇരുവരും കന്യാകുമാരിയിലേക്കാണ് കടന്നത്. കന്യാകുമാരിയിലെത്തിയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
Read more

മണ്ണാർക്കാട് പപ്പട നിർമാണ തൊഴിലാളിയായ വയോധിക ഷോക്കേറ്റ് മരിച്ച നിലയിൽ

പാലക്കാട്: മണ്ണാർക്കാട് പപ്പട നിർമ്മാണ തൊഴിലാളിയായ വയോധികയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമങ്കോട് സ്വദശി വത്സലയാണ് മരണപ്പെട്ടത്. വീട്ടിലെ പപ്പട നിർമാണ മെഷീന് സമീപമാണ് ഷോക്കേറ്റ നിലയിൽ വത്സലയെ കണ്ടെത്തിയത്. മെഷീനിൽ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീട്ടിലാണ് പപ്പട നിർമാണ യൂണിറ്റ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭർത്താവും മകനും മരണപ്പെട്ടതിനെ തുടർന്ന് ഇവർ ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

പട്ടാമ്പിയിൽ ഫ്ലക്സ് ബോർഡ്; നിയുക്ത എംഎൽഎ ടി പി ഷാജിക്ക് അഭിവാദ്യങ്ങൾ

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയുന്നതിന് രണ്ട് ദിവസം ബാക്കി നിൽക്കേ പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിയെ നിയുക്ത എംഎൽഎ എന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് ഉയർന്നു. പട്ടാമ്പിയില്‍ യുഡിഎഫ് ജയിക്കും, കേരളം യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടിപി ഷാജിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ യുഡിഫിനായി ഇത്തരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചെർക്കള നഗരത്തിലും കൂറ്റൻ ബോർഡ് ഉയര്‍ന്നിരുന്നു. വിഡി സതീശനെ നിയുക്ത […]
Read more

പാലക്കാട് വീണ്ടും സൂര്യാതപം; സൂര്യാതപമേറ്റത് 55കാരന്

പാലക്കാട്: പാലക്കാട് മുതുകുറിശ്ശി വാക്കോടന്‍ ചോലയില്‍ക്കുന്ന് സ്വദേശിയായ 55കാരന് സൂര്യാതപമേറ്റു. ഗോപാലകൃഷ്ണനാണ് സൂര്യാതപമേറ്റത്. മുഖത്തും രണ്ട് കൈകളിലും ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ കാഞ്ഞിരപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. സംസ്ഥാനത്ത് സൂര്യാതപമേൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ സർക്കാർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചിരുന്നു.
Read more

പരിസരം വൃത്തിയാക്കുന്നതിനിടെ അംഗനവാടി അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടയിൽ ടീച്ചർക്ക് പാമ്പുകടിയേറ്റു. വെള്ളിനഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അംഗനവാടി അധ്യാപിക വിശാലത്തിനാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ശുശ്രുഷ നൽകിയതിന് ശേഷം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

ലൈംഗിക പീഡനക്കേസ്; പ്രശോഭ് സി വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

പാലക്കാട്: ലൈംഗിക പീഡനകേസില്‍ പ്രതിചേർക്കപ്പെട്ട പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സൻ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മണ്ണാര്‍ക്കാട് എസ് സി/എസ്ടി പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയുടെ താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി നൽകിയ മൊഴി. പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം നടത്തുന്നതിന്റെ ഇടയിലാണ് പ്രശോഭ് അഭിഭാഷകൻ വഴി മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നിരപരാധിയാണെന്നും, ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തോട് സഹകരിക്കാമെന്നുമാണ് പ്രശോഭ് മുന്‍കൂര്‍ ജാമ്യ […]
Read more

വിഷു ആഘോഷം; ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവ് മരിച്ചു

പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടയിൽ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവ് മരണപെട്ടു. പാലക്കാട് ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി ദിലീപ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിൽ സമാന സാഹചര്യത്തിൽ വിദ്യാർത്ഥി മരിച്ചിരുന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ എടക്കോടന്‍ വീട്ടില്‍ അദ്വൈത് ആണ് മരിച്ചത്. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചതെന്നാണ് വിവരം. സ്റ്റീൽ പത്രം കമഴ്ത്തി വെച്ച് അതിനുള്ളിൽ […]
Read more

ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം; പരാതിയുമായി മന്ത്രി എം ബി രാജേഷ്

പാലക്കാട്: തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം എത്തിയപ്പോള്‍ തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുന്നു എന്ന പരാതിയുമായി മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത് ഇത് ആദ്യമായിരിക്കുമെന്നും കുടുംബത്തെ വേട്ടയാടുമ്പോള്‍ ഇതല്ലാതെ വേറെ വഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാ പരിധിയും ലംഘിക്കുന്ന വ്യക്തിഹത്യയാണ് യുഡിഎഫ് നടത്തുന്നത്. കുടുംബത്തെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തിയാണ് നടത്തുന്നത്. ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം.അതിനെതിരെ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix