പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടയിൽ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവ് മരണപെട്ടു. പാലക്കാട് ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി ദിലീപ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിൽ സമാന സാഹചര്യത്തിൽ വിദ്യാർത്ഥി മരിച്ചിരുന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ എടക്കോടന്‍ വീട്ടില്‍ അദ്വൈത് ആണ് മരിച്ചത്. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചതെന്നാണ് വിവരം. സ്റ്റീൽ പത്രം കമഴ്ത്തി വെച്ച് അതിനുള്ളിൽ പടക്കം വെച്ച് പൊട്ടിക്കുകയായിരുന്നു.അതിനിടയാണ് മരണം ഉണ്ടായത്.




