ചെന്നൈ: തമിഴ്നാട്ടിൽ നിയുക്ത ടിവികെ എംഎൽഎ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ വൈറലായികൊണ്ടിരിക്കുകയാണ്. റോയപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയ് ദാമു ആണ് പിറന്നാൾ കേക്ക് വാൾ കൊണ്ട് മുറിച്ചത്. ഇതിന് പിന്നാലെ പുലിയൻതോപ്പ് സ്വദേശി ജിജി ശിവ പൊലീസ് കമ്മീഷണറുടെ ഓഫീസിനും ഡിജിപിയുടെ ഓഫീസിനും പരാതി നൽകിയിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തെറ്റായ സന്ദേശമാണെന്നും, പൊതുജനങ്ങളിൽ ഭയമുണ്ടാക്കുമെന്നും സമാധാനാന്തരീക്ഷം തകർക്കപ്പെടുമെന്നുമാണ് പരാതിക്കാരൻ പറയുന്നത്. ആളുകൾ നോക്കിനിൽക്കെയാണ് വിജയ് ദാമു വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചത്.






