തിരുവനന്തപുരം: 150 ഓളം മോഷണ കേസുകളിലെ പ്രതിയായ യാത്ര വിജയൻ മോഷണ ശ്രമത്തിനിടെ പോലീസ് പിടിയിൽ. പടന്താലു മൂട്ടിലെ ഫ്രൂട്സ് കടയിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ടയുടെ ഷട്ടര്‍ കുത്തിപ്പൊളിച്ച് ഒന്നേകാല്‍ ലക്ഷം രൂപയാണ് മോഷ്ടിച്ച്. കഴിഞ്ഞ ദിവസം മറ്റൊരു കട കുത്തിത്തുറക്കാന്‍ ശ്രമിച്ച ഇയാളെ പെട്രോളിങ് നടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.
ആറു മാസത്തിലൊരിക്കലാണ് ഇയാൾ സ്വന്തം വീട്ടിലെത്തുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, ബസ് യാത്ര നടത്തില്ല, സ്വര്‍ണ്ണാഭരണങ്ങള്‍ മേഷ്ടിക്കില്ല, പണം മാത്രമാണ് ഇയാൾ മോഷ്ടിക്കുന്നത്. പകല്‍ സമയങ്ങളില്‍ ചുറ്റിക്കറങ്ങി ആളില്ലാത്ത വീടും കടകളും നോക്കിവെച്ച ശേഷം രാത്രിയില്‍ മോഷണം നടത്തുന്നതാണ് രീതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.






